
തിരുവനന്തപുരം: ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കാനുളള 'റീഇമാജിനിംഗ് കേരളം' ത്രിദിന വട്ടമേശ സമ്മേളനം ലെമൺ ട്രീ ഹോട്ടലിൽ രാവിലെ 11 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ദ്ധർ എന്നിവർ പങ്കെടുക്കും.
ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ നടപ്പാകാതെ പോകുന്ന സാഹചര്യം ഒഴിവാക്കി പദ്ധതി നിർവഹണത്തിൽ ജനവിശ്വാസ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലമുള്ള കാലതാമസം ഒഴിവാക്കുന്നതിന് പദ്ധതികളെ ക്ലസ്റ്ററുകളായി തിരിച്ചാണ് ചർച്ച. പദ്ധതിനിർവഹണം, ആസൂത്രണം, വകുപ്പുതല ഏകോപനം എന്നിവ വിശദമായി പരിശോധിക്കും. വിശദമായ പദ്ധതിറിപ്പോർട്ട് തയ്യാറാക്കും. പദ്ധതികളുടെ വ്യാപ്തി, തന്ത്രപരമായ ലക്ഷ്യങ്ങൾ, സാമ്പത്തികമാതൃക, നിർവഹണ രീതി, സമയപരിധി എന്നിവയും തീരുമാനിക്കും. സെപ്റ്റംബർ 18 ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |