SignIn
Kerala Kaumudi Online
Sunday, 25 October 2026 2.19 AM IST

കെട്ടിടനിർമ്മാണ പെർമിറ്റ് : കൂടിയ ഫീസ് തിരികെ കിട്ടാനുള്ള സമയം നീട്ടി

e

തിരുവനന്തപുരം:കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, അപേക്ഷാ ഫീസ്, ലേ ഔട്ട് അപ്രൂവൽ സ്ക്രൂട്ടിനി ഫീസ് എന്നിവ കൂടിയ നിരക്ക് അടച്ചവർക്ക് തിരികെ കിട്ടാൻ അപേക്ഷിക്കാനുള്ള സമയം ഡിസംബർ 31വരെ നീട്ടി സർക്കാർ ഉത്തരവായി. നിലവിലെ കാലാവധി ഫെബ്രുവരി 15ന് അവസാനിച്ചിരുന്നു. നിരവധി പേർക്ക് അപേക്ഷ യഥാസമയം നൽകാനായിട്ടില്ലെന്ന പരാതിയുണ്ടെന്ന് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു.

തദ്ദേശസ്ഥാപനങ്ങളുടെ വിവിധ ഫീസുകൾ കുത്തനെ കൂട്ടി 2023 ഏപ്രിൽ10ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് പിന്നീട് പുന:പരിശോധിച്ച് 2024 ആഗസ്റ്റ് ഒന്നു മുതൽ കുറച്ചു. ഈ സമയങ്ങളിൽ കൂടിയ നിരക്കടച്ചവർക്ക് തിരികെ നൽകാൻ സർക്കാർ തീരുമാനിച്ചു. ഇതിന് അപേക്ഷിക്കാനുള്ള സമയ പരിധി മൂന്ന് തവണ നീട്ടി .ഇനിയും അപേക്ഷ നൽകാത്തവർക്കാണ് ഡിസംബർ വരെ സമയം നൽകിയത്.കെട്ടിട നിർമ്മാണാനുമതി ലഭിച്ച തദ്ദേശ സ്ഥാപനത്തിന്റെ സെക്രട്ടറിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ഫീസടച്ചതിന്റെ ഒറിജിനൽ രസീത്,പെർമിറ്റ് ഓർഡർ, കെട്ടിട ഉടമസ്ഥന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം വയ്ക്കണം.

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 60 ശതമാനം വരെയാണ് വെട്ടിക്കുറച്ചത് .ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് ചതുരശ്ര മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറഞ്ഞു. മുനിസിപ്പാലിറ്റിയിൽ 70 രൂപയിൽ നിന്ന് 35 രൂപയിലേക്കും കോർപ്പറേഷനിൽ 100 രൂപയിൽ നിന്ന് 40 രൂപയിലേക്കുമാണ് താഴ്ന്നത്. 151 മുതൽ 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തിൽ ചതുരശ്ര മീറ്ററിന് 100 രൂപയിൽ നിന്ന് 50ലേക്കും, മുനിസിപ്പാലിറ്റിയിൽ 120ൽ നിന്ന് 60ലേക്കും കോർപ്പറേഷനിൽ 150ൽ നിന്ന് 70ലേക്കും കുറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA