
കൊച്ചി: എൻ.സി.പി എസും കോൺഗ്രസ് എസും ലയിച്ച് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി (സി.എസ്.പി) രൂപീകരിച്ചു. മതേതര, ജനാധിപത്യ, ഇടത് ഐക്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ലയനസമ്മേളനം പ്രഖ്യാപിച്ചു.
രാജേന്ദ്രമൈതാനത്ത് നടന്ന സമ്മേളനം സി.എസ്.പി സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതി ചെയർമാൻ തോമസ് കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി എസ്.എൽ. ശർമ്മ മുഖ്യപ്രഭാഷണം നടത്തി. പാർലമെന്ററി ബോർഡ് ചെയർമാൻ എ.കെ. ശശീന്ദ്രൻ നയപ്രഖ്യാപനം നടത്തി. നേതാക്കളായ പി.കെ. രാജൻ, ഉടമലയ്ക്കൽ വേണുഗോപാൽ, വർക്കല ബി. രവികുമാർ, സി.ആർ. വത്സൻ, പി.ജെ. കുഞ്ഞുമോൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ബാബു ഗോപിനാഥ്, മാത്യൂസ് കോലഞ്ചേരി, അനിൽ കാഞ്ഞിലി, കെ.വി. മനോജ്കുമാർ, ടി.പി. അബ്ദുൾ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.
പാർട്ടിയുടെ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന് രാവിലെ 10ന് രാജേന്ദ്ര മൈതാനത്ത് ചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |