SignIn
Kerala Kaumudi Online
Friday, 17 July 2026 1.35 PM IST

'മഴ കുറഞ്ഞത് ഉത്പാദനത്തെ ബാധിച്ചു': കേരളത്തിലെ വൈദ്യുതി ഉപഭോഗം 1100 വാട്ട് വർദ്ധിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്

sunny-joseph
മന്ത്രി സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ ഈ വർഷം 1100 മെഗാവാട്ടിന്റെ വർദ്ധനയെന്ന് വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാന-ദേശീയ തലത്തിൽ വൈദ്യുത പ്രതിസന്ധി രൂക്ഷമാണെന്നും മഴ കുറഞ്ഞത് വൈദ്യുതി ഉത്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അനാവശ്യമായി വൈദ്യുതി ഉപയോഗിക്കുന്നത് കുറയ്ക്കണമെന്നും ആഡംബര വിളക്കുകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. ദേശീയ തലത്തിലും വൈദ്യുതി പ്രതസന്ധിയുണ്ട്. ജനസംഖ്യാനുപാദത്തിൽ വൈദ്യുതി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കഴിഞ്ഞ വർഷം 3500 മുതൽ 3600 മേഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചതെങ്കിൽ ഈ വർഷം അത് 4700 മുതൽ 4800 മെഗാവാട്ട് വരെ ഉയർന്നു. ഒരു വർഷം 1100 മെഗാവാട്ടിന്റെ വർദ്ധനവുണ്ടായി. നമ്മുടെ ആവശ്യത്തിന്റെ 17 ശതമാനം മാത്രമേ നമ്മൾ ഉത്പാദിപ്പിക്കുന്നുള്ളൂ. ഇക്കാര്യം നിയമസഭയിലും ഞാൻ വ്യക്തമാക്കിയതാണ്.

രാജ്യത്തൊട്ടാകെ മഴ കുറഞ്ഞത് വൈദ്യുതി ഉത്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. മഴ കുറയുമ്പോൾ ചൂട് കൂടുന്നത് വൈദ്യുതി ഉപയോഗം കൂടും. അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമായി വൈദ്യുതി നിയന്ത്രിക്കണം. അനാവശ്യമായി വൈദ്യുതി ഉപയോഗിക്കുന്ന ആഡംബര വിളക്കുകൾ ഒഴിവാക്കണം. രാത്രി കാലങ്ങളിൽ ഇസ്തിരിപ്പെട്ടി ഉപയോഗിക്കരുത്. എ.സി 25 ഡിഗ്രിയിൽ നിജപ്പെടുത്തണം'- മന്ത്രി പറഞ്ഞു.

English Summary

Kerala's electricity usage has increased by 1,100 MW this year, according to Electricity Minister Sunny Joseph.Both the state and national levels are currently facing a severe power crisis.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA ELECTRICITY DEMAND, SUNNY JOSEPH, KERALA POWER CONSUMPTION, KERALA ELECTRICITY NEWS, VAIDYUTHI UPAYOGAM KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA