SignIn
Kerala Kaumudi Online
Monday, 13 July 2026 4.45 PM IST

സ്വകാര്യ ബസുകൾക്ക് നഷ്ടത്തിൽ നിന്ന് കരകയറാൻ സർക്കാർ സഹായം, ടിക്കറ്റ് ഇതര വരുമാനത്തിന് വഴിയൊരുക്കുന്നു

private-bus
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി നടപ്പാക്കിയതോടെ സ്വകാര്യ ബസ് ജീവനക്കാർ ദുരിതത്തിലാണെന്ന നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വരുമാനമാർഗം നിലച്ചതോടെ നിരവധി സ്വകാര്യ ബസുകൾ സർവീസുകൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സ്വകാര്യ ബസുകൾക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനുള്ള വഴിയൊരുക്കിയിരിക്കുകയാണ് സർക്കാർ.

സ്വകാര്യ ബസുകളിൽ പരസ്യം നൽകാനുള്ള അനുമതി നൽകുന്നതായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അറിയിച്ചു. ബസുകളുടെ പുറത്തും അകത്തും പരസ്യങ്ങൾ പതിക്കുന്നതിനുള്ള അനുമതിയാണ് നൽകുന്നത്. തീരുമാനത്തെ സ്വകാര്യ ബസുടമകൾ സ്വാഗതം ചെയ്തിട്ടുണ്ട്. സ്വകാര്യ ബസുടമകൾ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേരളസർക്കാർ ഗതാഗതനയം നടപ്പാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. കെഎസ്‌ആർടിസി ബസുകളിൽ പരസ്യം പതിക്കുന്നതിന് അനുമതിയുണ്ട്. എന്നാൽ സ്വകാര്യ ബസുകൾക്ക് ഇതാദ്യമായാണ് പരസ്യം പതിക്കാൻ അനുമതി നൽകുന്നത്.

പ്രിയദർശിനി സർക്കാർ പദ്ധതിയാണ്. അത് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള നിക്ഷേപകരുടെ പ്രശ്നങ്ങൾ വളരെ സൂക്ഷ്മമായി വിലയിരുത്തുന്നതിനും ഏതൊക്കെ മേഖലയിലാണ് ഇത് ബാധിച്ചിരിക്കുന്നതെന്നും പഠിക്കുന്നതിനായി ബി. പത്മകുമാർ ചെയർമാനും ഡോ. ശ്രീദേവി വൈസ് ചെയർപേഴ്‌സണുമായിട്ടുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. 45 ദിവസത്തിനുള്ളിൽ റിപ്പോ‌ർട്ട് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary

Following distress and service cancellations among private buses due to KSRTC's Priyadarshini free travel scheme, the government has permitted advertising inside and outside private buses for non-ticket revenue. Transport Minister C. P. John announced this first-time allowance, welcomed by owners. A committee, chaired by B. Padmakumar, has been formed to study the scheme's impact, with a report due in 45 days.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA PRIVATE BUS ADVERTISEMENT, KSRTC PRIYADARSHINI SCHEME, സ്വകാര്യ ബസ് പരസ്യം, KERALA TRANSPORT POLICY, PRIVATE BUS OWNERS KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA