SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

അദ്ധ്യാപക നിയമനം: കേരള സിൻഡിക്കേറ്റിൽ ബഹളം

READ ENGLISH VERSION
p

തിരുവനന്തപുരം: കേരള സർവകലാശാലയിലെ 12 ഗസ്റ്റ് അസി. പ്രൊഫസർ തസ്തികകളിലേക്ക് ഇന്റർവ്യൂ ബോർഡ് തയ്യാറാക്കിയ റാങ്ക് പട്ടിക അംഗീകരിക്കാത്തതിനെച്ചൊല്ലി സിൻഡിക്കേറ്റ് യോഗത്തിൽ ഇടത് അംഗങ്ങളുടെ ബഹളം. വി.സി ഡോ.മോഹനൻ കുന്നുമ്മേൽ പട്ടിക ഗവർണർക്ക് അയച്ചത് ഇടത് അംഗമായ ജി.മുരളീധരൻ യോഗത്തിൽ ചോദ്യം ചെയ്തു. വി.സിക്ക് ഇതിനുള്ള അധികാരമില്ല. നിയമനം നടത്താനുള്ള കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം നടപ്പാക്കാത്തതിന് രജിസ്ട്രാർ മറുപടി പറയണമെന്ന് ഇടത് അംഗങ്ങൾ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ നേതാവും സിൻഡിക്കേറ്റംഗവുമായ ജെ.എസ്. ഷിജുഖാൻ അദ്ധ്യക്ഷനായ ഇന്റർവ്യൂ ബോർഡാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.

എന്നാൽ, ഗവർണർക്കയച്ചത് നിയമപ്രകാരമാണെന്നും ഗവർണർ തീരുമാനമെടുത്താലേ നിയമനം നടത്താനാവൂ എന്നും വി.സി അറിയിച്ചു. ഇതോടെയാണ് ഇടത് അംഗങ്ങൾ ബഹളം തുടങ്ങിയത്. നാലുമണിക്കൂറോളം ബഹളം തുടർന്നു. പട്ടിക അംഗീകരിച്ച സിൻഡിക്കേറ്റ് തീരുമാനം രജിസ്ട്രാർ ഹൈക്കോടതിയിൽ അറിയിച്ചിരിക്കെ, അതിന് വിരുദ്ധമായി വി.സി സത്യവാങ്മൂലം നൽകിയതും ഇടത് അംഗങ്ങൾ ചോദ്യം ചെയ്തു. ഡോ.എസ്.നസീബിന് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം നൽകാനുള്ള സിൻഡിക്കേറ്റ് തീരുമാനവും വി.സി ഗവർണറുടെ പരിഗണനയ്ക്ക് അയച്ചിരുന്നു. ഇതും ഇടത് അംഗങ്ങൾ ചോദ്യംചെയ്തു.

ഗവർണറുടെ പരിപാടിക്ക്

ചെലവ് നൽകില്ലെന്ന്

ഗവർണർ ഉദ്ഘാടനം ചെയ്ത സംസ്കൃത സെമിനാറിന് ചെലവായ 1.85ലക്ഷം രൂപ അനുവദിക്കാനാവില്ലെന്നും സംസ്കൃതം വകുപ്പിലെ അദ്ധ്യാപകരിൽ നിന്ന് ഈടാക്കണമെന്നും ഇടത് അംഗങ്ങൾ നിലപാടെടുത്തു. ഉദ്ഘാടനച്ചടങ്ങ് ബി.ജെ.പി, ആർ.എസ്.എസ് പരിപാടിയായി മാറ്റിയെന്നും ആരോപിച്ചു. എന്നാൽ, പണം അനുവദിച്ചേ തീരുവെന്ന് വി.സി നിലപാടെടുത്തു. യോഗം അവസാനിപ്പിച്ച് ഇറങ്ങിപ്പോവുകയാണെന്ന് വി.സി പറഞ്ഞു. അതോടെ, ഈ അജണ്ട അടുത്ത യോഗത്തിലേക്ക് മാറ്റി.

കേ​ര​ള​ ​സ​ർ​വ്വ​ക​ലാ​ശാ​ല​:​ 100​കോ​ടി
ചെ​ല​വി​ടാ​ൻ​ ​ഇ​ന്ന് ​പ്ര​ത്യേ​ക​ ​യോ​ഗം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​പി.​എം.​ ​ഉ​ഷ​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​അ​നു​വ​ദി​ച്ച​ 100​കോ​ടി​ ​രൂ​പ​ ​എ​ങ്ങ​നെ​ ​ചെ​ല​വി​ട​ണ​മെ​ന്ന് ​തീ​രു​മാ​നി​ക്കാ​ൻ​ ​വൈ​സ്ചാ​ൻ​സ​ല​ർ​ ​ഡോ.​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മേ​ൽ​ ​കാ​ര്യ​വ​ട്ടം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കാ​മ്പ​സി​ൽ​ ​വ​കു​പ്പ് ​മേ​ധാ​വി​ക​ളു​ടെ​യും​ ​ജീ​വ​ന​ക്കാ​രു​ടെ​ ​പ്ര​തി​നി​ധി​ക​ളു​ടെ​യും​ ​യോ​ഗം​ ​വി​ളി​ച്ചു.​ ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​കോ​ഴ്സു​കൂ​ടി​ ​തു​ട​ങ്ങി​യ​തോ​ടെ​ 3000​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ഠി​ക്കു​ന്ന​ ​കാ​ര്യ​വ​ട്ട​ത്ത് ​നി​ല​വി​ൽ​ 500​ൽ​ ​താ​ഴെ​ ​പേ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​താ​മ​സ​സൗ​ക​ര്യ​മു​ള്ള​ത്.​ ​പ​ര​മാ​വ​ധി​ ​കു​ട്ടി​ക​ൾ​ക്ക് ​താ​മ​സ​മൊ​രു​ക്കാ​ൻ​ ​കേ​ന്ദ്ര​ഫ​ണ്ടു​പ​യോ​ഗി​ച്ച് ​കൂ​ടു​ത​ൽ​ ​ഹോ​സ്റ്റ​ലു​ക​ൾ​ ​നി​ർ​മ്മി​ക്കും.​ 75​ ​കോ​ടി​യോ​ളം​ ​രൂ​പ​ ​ഇ​തി​നാ​യി​ ​ചെ​ല​വ​ഴി​ക്കും.
നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ൾ​ക്കാ​യി​ ​പ​ഠ​ന​വ​കു​പ്പു​ക​ൾ​ക്ക് ​ക്ലാ​സ് ​മു​റി​ക​ൾ​ ​നി​ർ​മ്മി​ക്കും.​ 44​ ​പ​ഠ​ന​വ​കു​പ്പു​ക​ളാ​ണ് ​കാ​ര്യ​വ​ട്ട​ത്തു​ള്ള​ത്.​ ​ഇ​തി​ൽ​ ​ഇ​രു​പ​തോ​ളം​ ​വ​കു​പ്പു​ക​ൾ​ക്ക് ​നാ​ലു​വ​ർ​ഷ​ ​കോ​ഴ്സി​നാ​യി​ ​ക്ലാ​സ് ​മു​റി​ക​ളും​ ​ലൈ​ബ്ര​റി,​ ​ലാ​ബ് ​സൗ​ക​ര്യ​ങ്ങ​ളും​ ​നി​ർ​മ്മി​ക്ക​ണം.​ ​നി​ല​വി​ൽ​ ​പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​ ​ഒ​ഴി​ഞ്ഞ​ ​ക്ലാ​സ് ​മു​റി​ക​ളി​ലാ​ണ് ​നാ​ലു​വ​ർ​ഷ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ​ഠി​പ്പി​ക്കു​ന്ന​ത്.​ ​പ​ദ്ധ​തി​യു​ടെ​ 60​ശ​ത​മാ​നം​ ​തു​ക​ ​കേ​ന്ദ്രം​ ​ന​ൽ​കും.​ 40​ശ​ത​മാ​നം​ ​സം​സ്ഥാ​ന​ ​വി​ഹി​ത​മാ​ണ്.​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തി​ന​കം​ ​ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ​ ​ഫ​ണ്ട് ​പാ​ഴാ​വും.

​സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗീ​ക​രി​ച്ചി​ല്ല
പി.​എം.​ ​ഉ​ഷ​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് 100​കോ​ടി​ ​അ​നു​വ​ദി​ച്ച​തി​ന് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​ ​അ​ഭി​ന​ന്ദി​ച്ചു​ ​കൊ​ണ്ടു​ള്ള​ ​പ്ര​മേ​യം​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗീ​ക​രി​ച്ചി​ല്ല.​ ​ബി.​ജെ.​പി​ ​അം​ഗം​ ​പി.​എ​സ്.​ ​ഗോ​പ​കു​മാ​റാ​ണ് ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ഇ​ത് ​അം​ഗീ​ക​രി​ക്കാ​ൻ​ ​സി​ൻ​ഡി​ക്കേ​റ്റ് ​കൂ​ട്ടാ​ക്കി​യി​ല്ല.​ ​ആ​ദ്യ​മാ​യാ​ണ് ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​ഇ​ത്ര​യും​ ​വ​ലി​യ​ ​സ​ഹാ​യം​ ​ല​ഭി​ക്കു​ന്ന​ത്.​ ​അ​ടു​ത്ത​വ​ർ​ഷ​ത്തെ​ ​ബ​ഡ്ജ​റ്റ് ​അം​ഗീ​ക​രി​ക്കാ​നാ​ണ് ​ഇ​ന്ന​ലെ​ ​സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗം​ ​ചേ​ർ​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA