SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

പ്രവാസി ക്ഷേമനിധി: അംശദായ കുടിശികയ്ക്ക് 14% പലിശ

p

തിരുവനന്തപുരം: അംശദായം അടയ്ക്കാതെ പ്രവാസി ക്ഷേമനിധി അംഗത്വം നഷ്ടമായവർക്ക് അത് പുനഃസ്ഥാപിക്കാൻ കുടിശികയുടെ 14ശതമാനം പലിശയും ഒരു ശതമാനം പിഴയും നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഒരു വർഷമോ അതിലേറെയോ അംശദായം അടയ്ക്കാതിരുന്നാലാണ് അംഗത്വം നഷ്ടമാവുന്നത്. കുടിശിക തുകയ്ക്ക് ആനുപാതികമായി പലിശ വർദ്ധനവ് വരുന്ന രീതി ഒഴിവാക്കി സോഫ്‌റ്റ്‌വെയറിൽ ക്രമീകരണം വരുത്തുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.

ലോ​ജി​സ്റ്റി​ക്‌​സ് ​പാ​ർ​ക്കു​ക​ൾ​ ​ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ലോ​ജി​സ്റ്റി​ക്‌​സ് ​പാ​ർ​ക്കു​ക​ൾ​ ​ആ​രം​ഭി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​പി.​രാ​ജീ​വ് ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​പ​ത്തേ​ക്ക​ർ​ ​ഭൂ​മി​യി​ൽ​ ​ലോ​ജി​സ്റ്റി​ക്സ് ​പാ​ർ​ക്കു​ക​ളും​ ​അ​ഞ്ചു​മു​ത​ൽ​ ​പ​ത്തേ​ക്ക​ർ​ ​ഭൂ​മി​യി​ൽ​ ​മി​നി​ ​ലോ​ജി​സ്റ്റി​ക്സ് ​പാ​ർ​ക്കു​ക​ളും​ ​നി​ർ​മി​ക്കാ​ൻ​ ​പ്രോ​ത്സാ​ഹ​നം​ ​ന​ൽ​കും.​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​യി​ലോ​ ​പൊ​തു​-​സ്വ​കാ​ര്യ​ ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യോ​ ​സ്ഥാ​പി​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​പാ​ർ​ക്കി​നാ​യു​ള്ള​ ​ഭൂ​മി​ക്ക് ​സ്റ്റാ​മ്പ് ​ഡ്യൂ​ട്ടി​യും​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഫീ​സു​ക​ളും​ ​ഒ​ഴി​വാ​ക്കു​ന്ന​തും​ ​ന​യം​ ​വി​ഭാ​വ​നം​ ​ചെ​യ്യു​ന്നു​ണ്ട്.​ ​ഫെ​ബ്രു​വ​രി​ 21,​ 22​ ​തീ​യ​തി​ക​ളി​ൽ​ ​ഇ​ൻ​വെ​സ്റ്റ് ​കേ​ര​ള​ ​ഗ്ലോ​ബ​ൽ​ ​സ​മ്മി​റ്റ് ​കൊ​ച്ചി​യി​ൽ​ ​സം​ഘ​ടി​പ്പി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASSEMBLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA