
തിരുവനന്തപുരം: ധനവിനിയോഗ നിയമം പാസായ ശേഷം ധനാഭ്യർത്ഥനകളിൽ വെട്ടിക്കുറവ് വരുത്തുന്നതിനെ സഭയുടെ അവകാശങ്ങളുടെ ലംഘനമായി കാണാനാവില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ റൂളിംഗ് നൽകി. പ്രതിപക്ഷ നേതാവ്
വി.ഡി.സതീശൻ ഉന്നയിച്ച ക്രമപ്രശ്നത്തിന്മേലായിരുന്നു റൂളിംഗ്.
2024-25 വർഷത്തെ ബഡ്ജറ്റിലെ ധനാഭ്യർത്ഥനകളും, അതിന്റെ അടിസ്ഥാനത്തിൽ ധനവിനിയോഗ നിയമവും സഭ
പാസ്സാക്കിയ ശേഷം ഈ തുകകളിൽ വെട്ടിക്കുറവ് വരുത്തുന്നത് ഭരണഘടനാ വ്യവസ്ഥകളുടെയും നിയമസഭാ ചട്ടങ്ങളുടെയും നടപടി ക്രമങ്ങളുടെയും ലംഘനമാണെന്ന് സതീശൻ ആരോപിച്ചു.എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളുടെ ഗണത്തിൽപ്പെടുന്നവയാണ് ഇവിടെ പരാമർശിക്കപ്പെട്ട ഉത്തരവുകളെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി... ഇത് ഭരണഘടനാ വ്യവസ്ഥകളുടേയോ സഭയുടെ അവകാശങ്ങളുടേയോ ലംഘനമായി കാണാനാവില്ലെന്നും അതിനാൽ ക്രമപ്രശ്നം നിലനിൽക്കില്ലെന്നും റൂളിംഗിൽ വ്യക്തമാക്കി.
ആഴക്കടൽ
മണൽ ഖനന
നീക്കം തടയും
തിരുവനന്തപുരം : കേരളത്തിന്റെ ആഴക്കടലിൽ മണൽ ഖനനത്തിനുള്ള നീക്കം തടയാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പാരിസ്ഥിതിക സവിശേഷത കണക്കിലെടുക്കാതെയാണ് മത്സ്യസമ്പത്ത് ഏറെയുള്ള കൊല്ലം പരപ്പിലുൾപ്പെടെയുള്ള മണൽ ഖനനത്തിനുള്ള കേന്ദ്ര നീക്കം. ആഴക്കടൽ മണൽ ഖനനവും മത്സബന്ധനവും സ്വകാര്യമേഖലക്ക് നൽകുന്ന സമീപനം നിയമപരമായി രാജ്യത്ത് നടപ്പിലാക്കുന്നു. നിയമഭേതഗതിയിൽ കേരളത്തിന്റെ ശക്തമായ വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിരുന്നു. 74.5 കോടി ടൺ മണൽ ഖനനം ചെയ്യാമെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ധാതു പര്യവേഷണ റിപ്പോർട്ടുകളുടെയൊന്നും ആധികാരത ഇല്ലാതെയാണ് ഈ കണക്ക്. തീരദേശ സംസ്ഥാനങ്ങളുടെ സുരക്ഷയും അവകാശങ്ങളും സംരംക്ഷിക്കാതെയാണ് ചട്ടഭേതഗതി. ഒരു പഠനവും കൂടാതെ ധാതുപര്യവേഷണം ഉൾപ്പെടെ സ്വകാരമേഖലയ്ക്ക് 50വർഷത്തേക്ക് തുറന്നു നൽകുന്നത്. ഇതു വലിയ പാരിസ്ഥിതിക,സാമൂഹ്യ പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്.
എ.ബി.സി കേന്ദ്രങ്ങൾക്ക്ജനങ്ങളുടെ എതിർപ്പ് : മന്ത്രി രാജേഷ്
തിരുവനന്തപുരം : തെരുവുനായ്ക്കൾക്ക് ഷെൽട്ടറും വന്ധ്യംകരണത്തിനുള്ള അനിമൽ ബെർത്ത് കൺട്രോൾ കേന്ദ്രവും തുടങ്ങുന്നതിന് ജനങ്ങളുടെ എതിർപ്പാണ് തടസമെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. അനിമൽ ബെർത്ത് കൺട്രോൾ നിയമം കേന്ദ്രസർക്കാരിന്റേതാണ്. അതുപ്രകാരമേ നടപടി സ്വീകരിക്കാനാവൂ.
നിലവിൽ സംസ്ഥാനത്ത് 15 അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. കൂടുതൽ കേന്ദ്രങ്ങൾ ആവശ്യമാണെങ്കിലും ജനങ്ങളുടെ എതിർപ്പുകാരണം നടപ്പാക്കാൻ സാധിക്കുന്നില്ല. മാത്രമല്ല എ.ബി.സി നിയമത്തിൽ അയവുവരുത്തണമെന്ന് കേരളം ആവശ്യപ്പെട്ടപ്പോൾ കേന്ദ്രം കൂടുതൽ കർക്കശമാക്കുകയായിരുന്നു.
അപ്രായോഗികമായ നിബന്ധനകളാണ് ഇതിലുള്ളത്.ഒരു എ.ബി.സി കേന്ദ്രം ആരംഭിക്കാൻ ലക്ഷക്കണക്കിന് രൂപ ആവശ്യമായ പ്രോജക്ട് തദ്ദേശസ്ഥാപനങ്ങൾ വച്ചിട്ടുണ്ടെങ്കിലും നടക്കാത്തസ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |