SignIn
Kerala Kaumudi Online
Thursday, 17 September 2026 2.28 AM IST

കോടിയേരിക്കെതിരെ കമന്റ്: അദ്ധ്യാപികയ്ക്കെതിരെ എഫ്.ഐ.ആർ

kodiyeri

കൂത്തുപറമ്പ്: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിന് പിന്നാലെ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്ക് ലൈവിൽ കമന്റിട്ട അദ്ധ്യാപികയ്ക്കെതിരെ കൂത്തുപറമ്പ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വടകര ഓർക്കാട്ടേരി സ്വദേശിനിയും തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്ക്കൂൾ അദ്ധ്യാപികയുമായ കെ.വി. ഗിരിജയ്ക്കെതിരെയാണ് നടപടി. വാർത്താ ചാനലിന്റെ കമന്റ് ബോക്സിലായിരുന്നു അദ്ധ്യാപികയുടെ വിവാദ കമന്റ്. ഇതിനെതിരെ മാനന്തേരി സ്വദേശി പി. ജിജോയാണ് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയത്. ഐ.പി.സി സെക്ഷൻ 153 ആക്ട് പ്രകാരം ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വിദ്വേഷം വളർത്താൻ ശ്രമിച്ചെന്നതിനാണ് പൊലീസിന്റെ നടപടി. തുടർനടപടികൾക്കായി എടച്ചേരി പൊലീസിന് എഫ്.ഐ.ആർ കൈമാറി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KODIYERI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA