SignIn
Kerala Kaumudi Online
Thursday, 22 October 2026 7.55 PM IST

കൂടൽമാണിക്യം: തന്ത്രിമാരിൽ ഭിന്നത, ശുദ്ധിക്രിയയിലും ബഹിഷ്കരണം

koodal

കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഈഴവ കഴകക്കാരനെ മാറ്റിയതിലെ ഒത്തുതീർപ്പ് വ്യവസ്ഥകളെ ചൊല്ലി തന്ത്രിമാർക്കിടയിൽ തർക്കം. ക്ഷേത്രപ്രതിഷ്ഠാദിനത്തിന് മുന്നോടിയായി നടന്ന ശുദ്ധിക്രിയകളിൽ നിന്ന് ഇന്നലെ തന്ത്രിയും ദേവസ്വം മാനേജിംഗ് കമ്മിറ്റിയംഗവുമായ നെടുമ്പിള്ളി ഗോവിന്ദൻ നമ്പൂതിരിപ്പാട് വിട്ടുനിന്നു. അദ്ദേഹത്തിന്റെ കുടുംബ പ്രതിനിധിയും എത്തിയില്ല. പിന്നാക്കക്കാരനായ കഴകക്കാരൻ വി.ഐ. ബാലുവിനെ സ്ഥിരമായി മാറ്റാത്തതാണ് പ്രശ്നം. ഫെബ്രുവരി 24ന് ഇദ്ദേഹം മാലകെട്ട് കഴകമായി ചുമതലയേറ്റ ശേഷം ആറു തന്ത്രിമാരും ക്ഷേത്രബഹിഷ്കരണ സമരം നടത്തിയത് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമിച്ച ബാലുവിനെ ഓഫീസ് അറ്റൻഡന്ററാക്കി താത്കാലികമായാണ് മാറ്റിയത്. മുമ്പ് കഴകം നിർവഹിച്ചിരുന്ന വാര്യരെ തന്നെ നിയോഗിക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടതായാണ് സൂചന. ഇന്നത്തെ ക്ഷേത്രപ്രതിഷ്ഠാദിന ചടങ്ങിന് മുന്നോടിയായി ശുദ്ധിക്രിയകളും മറ്റും ആറ് തന്ത്രിമാരും ചേർന്ന് നിർവഹിക്കുമെന്നാണ് കഴിഞ്ഞ ദിവസം മാനേജ്മെന്റ് കമ്മിറ്റിയുമായി നടന്ന ചർച്ചയിൽ തീരുമാനിച്ചിരുന്നത്.

ക്ഷേത്രത്തിൽ രണ്ടുമാസം മാത്രം പാരമ്പര്യാവകാശമുള്ള കഴകം തസ്തികയാണ് നിലവിലുള്ളത്. ബാക്കി പത്തുമാസം താത്കാലികക്കാരനാണ് പതിറ്റാണ്ടുകളായി ജോലി ചെയ്തിരുന്നത്. രണ്ടു മാസത്തെ പാരമ്പര്യ അവകാശം നിലനിറുത്തിയാണ് പുതിയ സ്ഥിരനിയമനം.

• പുതിയ കഴകക്കാരൻ അവധിയിൽ

തസ്തിക മാറ്റപ്പെട്ട പിന്നാക്കക്കാരനായ കഴകക്കാരൻ വി.ഐ. ബാലു ഇന്നലെ മുതൽ അഞ്ചു ദിവസത്തെ അവധിയിൽ പ്രവേശിച്ചു. ക്ഷേത്രത്തിൽ നേരിടുന്ന അവഹേളനവും സമ്മർദ്ദവും, പ്രതിഷ്ഠാദിനചടങ്ങുകളും കണക്കിലെടുത്താണ് അവധിയെന്നാണ് സൂചന.

• 15ന് പ്രതിഷേധ മാർച്ച്

കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് വഴി ജോലിയിൽ പ്രവേശിച്ച ഒരാളെ അയിത്തത്തിന്റെ പേരിൽ മാറ്റി നിറുത്തിയതിൽ പ്രതിഷേധിച്ച് കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് മാർച്ച് 15ന് ശ്രീനാരായണ ദർശനവേദി ജനകീയ മാർച്ച് നടത്തും. രാവിലെ 10ന് ഇരിങ്ങാലക്കുട കൊല്ലാട്ടി വിശ്വനാഥപുരം ക്ഷേത്ര പരിസരത്തു നിന്ന് മാർച്ച് ആരംഭിക്കും.

കൂ​ട​ൽ​ ​മാ​ണി​ക്യ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ത​ന്ത്രി​ ​സ​മ​ര​ത്തി​ൽ​ ​വെ​ള്ളാ​പ്പ​ള്ളി​യു​ടെ​ ​പ്ര​തി​ക​ര​ണം,

കൂ​ട​ൽ​ ​മാ​ണി​ക്യം​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ഈ​ഴ​വ​നാ​യ​ ​ക​ഴ​ക​ക്കാ​ര​നെ​ ​നി​യ​മി​ച്ച​പ്പോ​ൾ​ ​മ​തേ​ത​ര​ത്വം​ ​എ​വി​ടെ​ ​കി​ട​ക്കു​ന്നു.​ ​അ​വി​ടെ​ ​തൊ​ഴി​ൽ​ ​ചെ​യ്യാ​ൻ​ ​ആ​ ​വ്യ​ക്തി​യെ​ ​സ​മ്മ​തി​ക്കു​ന്നി​ല്ല.​ ​അ​തി​ൽ​ ​ഇ​വി​ടു​ത്തെ​ ​മ​തേ​ത​രം​ ​പ​റ​യു​ന്ന​ ​വാ​ദി​ക​ൾ​ക്ക് ​എ​ന്ത് ​പ​റ​യാ​നു​ണ്ട്.​ ​സ​വ​ർ​ണ​ ​വ​ർ​ഗം​ ​സ​ക​ല​വി​ധ​ത്തി​ലും​ ​എ​തി​‌​ർ​ത്ത​പ്പോ​ൾ​ ​ഈ​ഴ​വ​നാ​യ​ ​ക​ഴ​ക്കാ​ര​ന് ​തോ​ൽ​ക്കേ​ണ്ടി​ ​വ​ന്നു.​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​അ​ല്ല,​ ​മ​റി​ച്ച് ​മ​താ​തി​പ​ദ്ധ്യ​ത്തി​ന്റെ​ ​കാ​ല​ത്താ​ണ് ​നാം​ ​ജീ​വി​ക്കു​ന്ന​ത്.

വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശൻ
എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി

ക​ഴ​ക​വി​വാ​ദം​:​ ​ക്രി​മി​നൽ
കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​എ​സ്.​ആ​ർ.​പി

തി​രു​വ​ന​ന്ത​പു​രം​:​ ​തൊ​ഴി​ലി​ട​ങ്ങ​ളി​ൽ​ ​ജാ​തി​ ​വി​വേ​ച​നം​ ​കാ​ണി​ച്ച​ ​കൂ​ട​ൽ​മാ​ണി​ക്യം​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ത​ന്ത്രി​മാ​ർ​ക്കെ​തി​രെ​ ​ക്രി​മി​ന​ൽ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​എ​സ്.​ആ​ർ.​പി​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ത​ന്ത്രി​മാ​രു​ടെ​ ​മു​മ്പി​ൽ​ ​കീ​ഴ​ട​ങ്ങി​യ​ ​കൂ​ട​ൽ​ ​മാ​ണി​ക്യം​ ​ദേ​വ​സ്വം​ ​ഭ​ര​ണ​സ​മി​തി​ ​പി​രി​ച്ചു​വി​ട​ണ​മെ​ന്നും​ ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ജെ.​പി.​ ​കു​ള​ക്ക​ട​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ന​ട​ന്ന​ ​യോ​ഗ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​ ​ച​ന്ദ്ര​ബോ​സ്,​ ​പ്രേം​ച​ന്ദ്ര​ൻ,​ ​ഗാ​ർ​ഗ്യ​ൻ​ ​സു​ധീ​ര​ൻ,​ ​ശ്രീ​ധ​ര​ൻ,​ ​ശ്യാ​മ​ള,​ ​വ​ത്സ​മ്മ,​സ​ന​ൽ​കു​മാ​ർ,​ ​ഘോ​ഷ് ​ഈ​ഴ​വ​ർ,​ ​ബാ​ബു​ ​കോ​ട്ട​യം,​ ​ഷി​ബു​ ​മൂ​ലേ​ടം​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOODAL MANIKYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA