കോഴിക്കോട്: രാത്രി പട്രോളിങ്ങിനിടെ പൊലീസിന് നേരെ ആക്രമണം. ഇന്നലെ രാത്രി കോഴിക്കോട് മാനാഞ്ചിറ സ്ക്വറിലാണ് സംഭവം നടന്നത്. ആക്രമികൾ പൊലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചുവെന്നാണ് വിവരം. കോഴിക്കോട് ടൗൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിന് പിന്നിൽ ലഹരി സംഘമാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.
A police officer was injured after being attacked with a syringe during night patrolling at Mananchira Square in Kozhikode. Police suspect a drug gang was behind the attack and are continuing the search for the accused.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |