SignIn
Kerala Kaumudi Online
Thursday, 09 July 2026 3.05 PM IST

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നത്തെ ട്രെയിൻ സർവീസിൽ ചില സുപ്രധാന മാറ്റങ്ങളുണ്ട്

train
പ്രതീകാത്മകചിത്രം

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. അപകടത്തിനുശേഷം 1,2,3 ട്രാക്കുകളിലൂടെയുള്ള സർവീസ് പൂർണമായി നിറുത്തിവച്ചിരിക്കുകയാണ്. നാലാമത്തെ ട്രാക്കിലൂടെമാത്രമാണ് ഇപ്പോൾ ട്രെയിൻ കടത്തിവിടുന്നത്.രണ്ട്, മൂന്ന് പ്ളാറ്റ്ഫോമിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.

കോഴിക്കോടുനിന്ന് 1.45ന് പുറപ്പേെടേണ്ട കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എകസ്‌പ്രസ് കല്ലായിൽ നിന്ന് 1.50ന് പുറപ്പെടും. ഇതിൽ പോകേണ്ടവർക്ക് കോഴിക്കോടുനിന്ന് കല്ലായിവരെ ഏറനാട് എക്സ്‌പ്രസിൽ പോകാൻ അനുമതിയുണ്ട്. കോഴിക്കോട്- കെഎസ്ആർ ബംഗളൂരു എക്സ്‌പ്രസ് വെസ്റ്റ് ഹില്ലിൽ നിന്ന് 3.40ന് പുറപ്പെടും. കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടോ എന്ന് വ്യക്തമല്ല.

ഇന്നുരാവിലെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കെട്ടിടം തകർന്നുവീണത്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിനോട് ചേർന്നുള്ള ക്ലോക്ക് ടവർ പൂർണമായും നിലംപതിക്കുകയായിരുന്നു. അപകടസമയം പ്ലാറ്റ്‌ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

പ്ലാറ്റ്‌ഫോമിലെ വൈദ്യുതി ലൈനിനു മുകളിലേക്കാണ് കെട്ടിടത്തിന്റെ മേൽക്കൂര ഉൾപ്പെടെയുള്ള ഭാഗങ്ങൾ വീണത്. ഉച്ചയ്‌ക്ക് 2.05ന് പുറപ്പെടേണ്ട കോഴിക്കോട്- കണ്ണൂർ പാസഞ്ചർ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്‌ടങ്ങൾ നീക്കുന്നതിന് കൂടുതൽ സമയം വേണ്ടിവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

സുരക്ഷാ നടപടികളുടെ ഭാഗമായി കെട്ടിടത്തിൽ വിള്ളലുണ്ടായ ഭാഗം പൊളിച്ചുനീക്കാനുള്ള ഒരുക്കത്തിലായിരുന്നു അധികൃതർ. ഇതിനായി ബാരിക്കേടുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

English Summary

Train services were disrupted at Kozhikode Railway Station following the collapse of a clock tower onto Platform 2 this morning. Tracks 1, 2, and 3 are suspended, and platforms 2 and 3 are restricted. Only track 4 remains operational. No casualties were reported as the platform was empty during the incident. Special arrangements are in place for some express train departures.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CLOCK TOWER COLLAPSE, TRAIN TRAFFIC CHANGE, RAILWAY NEWS, RAILWAY STATION MALAYALAM, KOZHIKODU RAILWAY STATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA