
തുരുവനന്തപുരം: മികവും സാമൂഹ്യപ്രതിബദ്ധതയുമുള്ള അഭിഭാഷകന് കേരള ലായേഴ്സ് ക്ലബ് നൽകുന്ന പിരപ്പൻകോട് ശ്രീധരൻ നായർ അവാർഡ് അഡിഷണൽ അഡ്വക്കേറ്ര് ജനറൽ കെ.പി. ജയചന്ദ്രന്. മുൻ സ്പീക്കർ എം.വിജയകുമാർ ചെയർമാനും ജസ്റ്റിസ് ആർ. രാജേന്ദ്രബാബു അംഗവുമായ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. ക്ലബിന്റെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മാർച്ച് ഒന്നിന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്ര അവാർഡ് നൽകും. ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |