SignIn
Kerala Kaumudi Online
Thursday, 22 October 2026 7.50 PM IST

വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് കരാറുമായി ബന്ധമില്ല: മന്ത്രി

p

തിരുവനന്തപുരം: ദീർഘകാല കരാർ റദ്ദാക്കൽ, സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുത പദ്ധതികൾ ഏറ്റെടുക്കാത്തത് എന്നിവയൊന്നും നിലവിലെ വൈദ്യുതിനിരക്ക് വർദ്ധനയുമായി ബന്ധമില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. റവന്യു ഗ്യാപ്പിന്റെ അടിസ്ഥാനത്തിലാണ് 2026-27 വരെയുള്ള താരിഫ് റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ചത്. ഗാർഹിക വ്യാവസായിക ഉപഭോക്താക്കൾക്ക് നാമമാത്രമായ വർദ്ധനവാണ് വരുത്തിയത്. പ്രതിമാസ ഉപഭോഗം 250 യൂണിറ്റിന് മുകളിലുള്ള ഗാർഹിക ഉപഭോക്താക്കൾക്കും 20 കിലോവാട്ടിന് മുകളിലുള്ള വ്യാവസായിക ഉപഭോക്താക്കൾക്കും പകൽസമയത്തെ വൈദ്യുതി ചാർജിൽ 10% കുറവ് വരുത്തിയിട്ടുണ്ട്.

വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗിന് അനെർട്ടിന്റെ നേതൃത്വത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. ദേശീയപാത, എം.സി റോഡ്, സംസ്ഥാനപാതകളിൽ ഓരോ 25 കിലോമീറ്ററിലും ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കും. പാതകളോട് ചേർന്നുള്ള സർക്കാർ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 1000 ചതുരശ്രയടി സ്ഥലത്ത് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാവും. ഹോട്ടലുകളിലും മാളുകളിലും സ്ഥാപിക്കുന്നതിന് 25% സബ്സിഡി നൽകുന്ന തരത്തിലാണ് പദ്ധതി.

വൈ​ദ്യു​തി​ ​ക​രാ​ർ​:​ ​സ​തീ​ശ​ന്
മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​റു​പ​ടി

ഉ​മ്മ​ൻ​‌​ചാ​ണ്ടി​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​ന​ട​പ്പാ​ക്കി​യ​ ​ദീ​ർ​ഘ​കാ​ല​ ​വൈ​ദ്യു​തി​ ​ക​രാ​റി​ന് ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ന്റെ​ ​അം​ഗീ​കാ​രം​ ​ഇ​ല്ലാ​യി​രു​ന്നു.​ ​അ​തു​ക്കൊ​ണ്ടാ​ണ് ​ഇ​പ്പോ​ൾ​ ​റെ​ഗു​ലേ​റ്റ​റി​ ​അ​തോ​റി​ട്ടി​ ​ക​രാ​ർ​ ​റ​ദ്ദാ​ക്കി​യ​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​കു​റ​ഞ്ഞ​വി​ല​യ്ക്കു​ള്ള​ ​ക​രാ​ർ​ ​റ​ദ്ദാ​ക്കി​ ​കൂ​ടി​യ​ ​വി​ല​യ്ക്ക് ​വൈ​ദ്യു​തി​ ​വാ​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ച് ​വൈ​ദ്യു​തി​ ​മ​ന്ത്രി​യോ​ടു​ള്ള​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യു​ടെ​ ​ചോ​ദ്യ​ത്തി​ന് ​പി​ന്നാ​ലെ​ ​ഇ​തേ​ ​വി​ഷ​യ​ത്തി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​സ​ർ​ക്കാ​രി​നെ​ ​കു​റ്റ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​റു​പ​ടി.
2011​ലെ​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രാ​ണ് ​ദീ​ർ​ഘ​കാ​ല​ ​ക​രാ​ർ​ ​ഏ​ർ​പ്പെ​ടു​ത്താ​ൻ​ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.​ 2016​ൽ​ ​ഇ​‌​ട​തു​മു​ന്ന​ണി​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​പ്പോ​ൾ​ ​നി​യ​മ​വി​രു​ദ്ധ​മാ​യി​‌​രി​ന്നി​ട്ടും​ ​ക​രാ​ർ​ ​തു​ട​ർ​ന്നു.​ ​ക​രാ​ർ​ ​പ്ര​കാ​ര​മു​ള്ള​ ​വൈ​ദ്യു​തി​ ​കേ​ര​ള​ത്തി​ന് ​ല​ഭി​ച്ചു​ ​കൊ​ണ്ടി​രു​ന്ന​താ​ണ് ​അ​തി​ന് ​കാ​ര​ണം.​ ​ക​രാ​റി​ൽ​ ​നി​ന്ന് ​പി​ന്മാ​റി​യി​രു​ന്നെ​ങ്കി​ൽ​ ​വൈ​ദ്യു​തി​ ​പ്ര​തി​സ​ന്ധി​ ​ഉ​ണ്ടാ​കു​മാ​യി​രു​ന്നു.​ ​ജ​ന​ങ്ങ​ളെ​ ​ഇ​രു​ട്ടി​ലാ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല.​ ​ഇ​പ്പോ​ൾ​ ​ക​രാ​ർ​ ​റ​ദ്ദാ​ക്കി​യ​ത് ​സ​ർ​ക്കാ​ര​ല്ലെ​ന്നും​ ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​നാ​ണ്.​ ​ഇ​തി​നെ​തി​രെ​ ​മ​ന്ത്രി​സ​ഭ​ ​ക​ടു​ത്ത​ ​നി​ല​പാ​ട് ​എ​ടു​ക്കു​ക​യും​ ​ക​മ്മി​ഷ​ന്റെ​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​കോ​ട​തി​യി​ൽ​ ​കേ​സ് ​ചെ​യ്യു​ക​യും​ ​ചെ​യ്തു​വെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA