SignIn
Kerala Kaumudi Online
Thursday, 22 October 2026 8.56 PM IST

വൈദ്യുതി ഉപഭോഗം കുതിക്കുന്നു

READ ENGLISH VERSION
p

തിരുവനന്തപുരം: കത്തുന്ന വേനലിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. ഈ മാസം നാലുമുതൽ ഇങ്ങോട്ട് പ്രതിദിന ഉപഭോഗം 10 കോടി യൂണിറ്റിന് മുകളിലാണ്.

രാത്രി താപനില രണ്ടു -മൂന്ന് ഡിഗ്രി സെൽഷ്യസ് ഉയർന്നതാണ് പ്രധാന കാരണം. വരും ദിനങ്ങളിൽ ചൂട് ഇനിയും കൂടും. മേയ് വരെ തുടരും.

12 കോടി യൂണിറ്റ് വരെ പ്രതിദിന ഉപഭോഗം ഉയർന്നേക്കുമെന്ന കണക്കുകൂട്ടലിലാണ് കെ.എസ്.ഇ.ബി. പവർ കട്ട് ഒഴിവാക്കാൻ പഞ്ചാബ്, ഹിമാചൽ,ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഹ്രസ്വകാല കരാറുകൾ വേറെയുമുണ്ട്.

കഴിഞ്ഞ മേയ് 3ലെ 11.59 കോടി യീണിറ്റാണ് സംസ്ഥാനത്ത് ഒരു ദിവസത്തെ ഏറ്റവും കൂടിയത്.

ഈ മാസം 4നാണ് ഉപഭോഗം 10 കോടി യൂണിറ്റ് കടന്നത്. 5ന് 10.17കോടി, 7ന് 10.27കോടി എന്ന കണക്കിന് ഉയർന്നു. 1.78 കോടി യൂണിറ്റ് മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി. ബാക്കി പുറത്തുനിന്ന് കൊണ്ടുവരുന്നതാണ്.

ശ്രദ്ധിച്ചാൽ

ഷോക്കാവില്ല

 രാത്രികാല ഉപഭോഗത്തിന് 25 ശതമാനം അധികം നിരക്കാണ്. എന്നാൽ പകൽ 10 ശതമാനം കുറവുണ്ട്

 ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തിയാൽ വൈദ്യുതി ബില്ലിന്റെ ആഘാതം കുറയ്ക്കാം

 എ.സി ശാസ്ത്രീയമായി ക്രമീകരിക്കണം. വാഷിംഗ് മെഷീൻ, മിക്സി, അയൺ ബോക്സ്, ഇൻഡക്ഷൻ കുക്കർ എന്നിവ പകൽ മാത്രം പ്രവർത്തിപ്പിക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA