കോഴിക്കോട്: കെഎസ്ഇബിയുടെ തോട്ടിതട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് വടകരയിലെ മണിയൂരിലാണ് സംഭവം. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (76) ക്കാണ് പരിക്കേറ്റത്. മണിയൂർ ഹൈസ്കൂളിന് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
മരച്ചില്ലകൾ വെട്ടിമാറ്റാൻ ഉപയോഗിക്കുന്ന മൂർച്ചയേറിയ തോട്ടി തട്ടി ജാനകിയുടെ വയറിനും കൈയ്ക്കും പരിക്കേൽക്കുകയായിരുന്നു. തോട്ടി ജീപ്പിൽ കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഉടൻതന്നെ ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണംചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
A 76-year-old woman, Janaki, sustained serious injuries after being struck by a KSEB branch-cutting tool (thotti) in Maniur, Vadakara, Kozhikode, around noon today. The sharp tool, being transported in a jeep, hit her abdomen and hand. Janaki was hospitalized and is reportedly out of danger. An investigation into the incident has commenced.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |