SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

മുഖ്യമന്ത്രി വിലക്കി;കെ.എസ്.ആർ.ടി.സി റൂട്ടുകൾ തൊടാതെ സ്വകാര്യ പെർമിറ്റ് # പെർമിറ്റ് 503 ബസുകൾക്ക് മാത്രം

ee

തിരുവനന്തപുരം: ജനങ്ങളുടെ ആവശ്യം എന്ന പേരിൽ കെ.എസ്.ആർ.ടി.സിയെ 'വെട്ടിനിരത്തി' ആയിരത്തോളം ബസ് പെർമിറ്റുകൾ സ്വകാര്യമേഖലയ്ക്ക് നൽകാനുള്ള നീക്കം മുഖ്യമന്ത്രി തടഞ്ഞു.

ഇതേതുടർന്ന് കെ.എസ്.ആർ.ടി.സിയ്ക്ക് അവകാശപ്പെട്ട ദേശസാത്കൃത റൂട്ടുകൾ ഒഴിവാക്കി 503 ബസുകൾക്ക് മാത്രം അനുമതി കൊടുക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടി യോഗം തീരുമാനിച്ചു.എസ്.ടി.എ തീരുമാനം സർക്കാരിനെ അറിയിക്കും. റൂട്ട് വിജ്ഞാപനം ഇറങ്ങിയശേഷം മോട്ടോർവാഹനവകുപ്പ് അപേക്ഷ ക്ഷണിക്കും.

കെ.എസ്.ആർ.ടി.സിക്കു മാത്രം അവകാശപ്പെട്ട റൂട്ടുകൾ ഉൾപ്പെടെ സ്വകാര്യവത്കരിക്കാനുള്ള നീക്കം അന്തിമഘട്ടത്തിലെത്തിയതായി ജനുവരി 15ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം നടന്ന ജനകീയ സദസുകളിൽ ഉയർന്ന നിർദേശങ്ങൾ നടപ്പാക്കുന്നുവെന്ന പേരിലായിരുന്നു ഈ നീക്കം.ഇതിനെതിരെ

കെ.എസ്.ആർ.ടി.സിയിലെ ഭരണ,പ്രതിപക്ഷ യൂണിയനുകൾ രംഗത്തെത്തിയിരുന്നു.
കെ.എസ്.ആർ.ടി.സി പാതകളിലൂടെ അഞ്ചുകിലോമീറ്റർ കടന്നുപോകാൻ സ്വകാര്യ ബസുകൾക്ക് നിലവിൽ അനുമതിയുണ്ട്. യാത്രാക്ലേശം പരിഹരിക്കാനെന്ന പേരിൽ 17 കിലോമീറ്റർവരെ അനുമതി നൽകുന്ന വിധത്തിലാണ് ശുപാർശ വന്നത്. കെ.എസ്.ആർ.ടി.സിയുടെ നിലനില്പിനെ ബാധിക്കുന്ന ഈ നിർദേശത്തിനെതിരെ ഉന്നത സി.പി.എം നേതാക്കൾക്കും പരാതി ലഭിച്ചിരുന്നു. ഈ പരാതികളും മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ എത്തി.

പുതിയ സർവീസിന്

28,146 കിലോമീറ്റർ

503 ബസുകൾക്കായി 28,146 കിലോമീറ്റർ പാതയാണ് സർവീസിന് ലഭിക്കുക.ഇവയിൽ 617 കിലോമീറ്റർ നിലവിൽ ബസ് സർവീസ് ഇല്ലാത്തതാണ്. മത്സരയോട്ടം ഒഴിവാക്കാൻ ഒരു പാതയിൽ രണ്ട് ബസ് പെർമിറ്റുകളാകും തുടക്കത്തിൽ അനുവദിക്കുക. ഒന്നിലധികം അപേക്ഷകരുണ്ടെങ്കിൽ ലേലത്തിലൂടെ നൽകും. 5940 രൂപയാണ് പെർമിറ്റ് ഫീസ്.

പൊലീസ് സാക്ഷ്യപത്രം നിർബന്ധം

ജീവനക്കാർക്കും ബസ് ഉടമയ്ക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്ന പൊലീസ് സാക്ഷ്യപത്രം നിർബന്ധം

പുതിയ ബസുകൾക്ക് മാത്രമാകും പെർമിറ്റ്

ജി.പി.എസ് സംവിധാനം വേണം

മുന്നിലും പിന്നിലും അകത്തും നിരീക്ഷണ ക്യാമറകൾ

വാതിലിന് സമീപത്തടക്കം ഡിജിറ്റൽ റൂട്ട് ബോർഡുകൾ

മത്സയോട്ടം തടയാൻ ജിയോ ഫെൻസിംഗ് സംവിധാനം

യാത്രക്കാർക്ക് കുടിവെള്ളവും കരുതണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA