SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

യാത്രക്കാരന് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദ്ദനം

ksrtc-at-koothattukulam

കൊച്ചി: മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്രക്കാരന് ജീവനക്കാരുടെ ക്രൂര മർദ്ദനം. ടിക്കറ്റ് ചാർജ്ജായി പഴയ 100 രൂപ നോട്ട് നൽകിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ഇന്നലെ രാവിലെ 10.30ന് കൂത്താട്ടുകുളത്ത് വച്ചായിരുന്നു സംഭവം.

യാത്രക്കാരനെ ബസിൽനിന്ന് ഇറക്കിവിടാൻ കണ്ടക്ടർ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടർന്ന് ഡ്രൈവറും കണ്ടക്ടറും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ജീവനക്കാരുടെ നടപടിയിൽ സഹയാത്രക്കാർ പ്രതിഷേധിച്ചു. ബഹളം കേട്ടെത്തിയ സമീപത്തെ വ്യാപാരികൾ ഇടപെട്ടതോടെ യാത്രക്കാരനുമായി ബസ് യാത്ര തുടർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA