
തിരുവനന്തപുരം: ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻകുതിപ്പ്. ചതയം ദിനമായ വെള്ളിയാഴ്ച മാത്രം എട്ട് കോടിയിലധികം രൂപയുടെ കളക്ഷനാണ് ലഭിച്ചത്. ഉത്രാടത്തിന് 21,45,267 പേർ കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര ചെയ്തു. ഇതിൽ 9,34,056 പേർ പ്രിയദർശിനി ഫ്രീ ടിക്കറ്റ് ആനുകൂല്യം ഉപയോഗപ്പെടുത്തി. 7,88,69,469 രൂപയുടെ കളക്ഷൻ ലഭിച്ചു. 2,04,31,007 രൂപയുടെ പ്രിയദർശിനി ഫ്രീ ടിക്കറ്റുകളും ഉൾപ്പെടുന്നു. കഴിഞ്ഞവർഷം ഇതേദിവസം 19,31,706 യാത്രക്കാരും 7,57,98,253 രൂപ വരുമാനവുമാണ് ലഭിച്ചിരുന്നത്. തിരുവോണത്തിന് 2,597 ബസുകൾ സർവീസ് നടത്തി. 12,95,172 യാത്രക്കാരിൽ നിന്നായി 4,77,14,150 രൂപ വരുമാനം ലഭിച്ചു. മുൻവർഷം ഇത് 4,74,34,359 രൂപയായിരുന്നു. അവിട്ടം ദിനമായ വ്യാഴാഴ്ച, 3,490 ബസുകൾ സർവീസ് നടത്തി. 7,01,71,004 രൂപയുടെ വരുമാനം നേടി. യാത്രക്കാർ-19,91,846. കഴിഞ്ഞവർഷം 6,15,50,237 രൂപയുടെ വരുമാനമാണ് അവിട്ടത്തിന് ലഭിച്ചത്. ചതയം ദിനത്തിന് ബസുകളുടെ എണ്ണം 3,787 ആയി ഉയർത്തി. യാത്രക്കാർ 22,02,992. വരുമാനം 8,07,71,743 രൂപ. കഴിഞ്ഞ വർഷം ഇതേ ദിവസം 7,10,86,516 രൂപയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |