താമരശ്ശേരി: കെ.എസ്.ആർ.ടി.സി ബസിന് വേഗം പോരെന്ന് ആരോപിച്ച് ഡ്രൈവറെ മർദ്ദിക്കുകയും വാഹനത്തിൻ്റെ ചില്ലടിച്ച് തകർക്കുകയും ചെയ്ത യാത്രക്കാരൻ പൊലീസ് കസ്റ്റഡിയിൽ. തൃശൂർ സ്വദേശിയായ ബസ് ഡ്രൈവർക്കും കൈയാങ്കളിക്കിടെ പ്രതിക്കും പരിക്കേറ്റു. പുൽപ്പള്ളി പാടിച്ചിറ പുളിക്കൽകുന്നേൽ ഷൈജലാണ് (36) അതിക്രമം കാട്ടിയത്. താമരശ്ശേരി ചുരം രണ്ടാം വളവിൽ ഇന്നലെ പുലർച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം. തൃശൂരിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനാണ് ബസിൻ്റെ മുൻഭാഗത്തെയും വലതുവശത്തെയും ചില്ലും ഹെഡ് ലൈറ്റും തകർത്തത്. യാത്രക്കാർ ചേർന്നാണ് പ്രതിയെ തടഞ്ഞുവച്ച് പൊലീസിലേൽപ്പിച്ചത്. യാത്രക്കാരെ പിന്നീട് മറ്റൊരു ബസിൽ കയറ്രിവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |