SignIn
Kerala Kaumudi Online
Saturday, 05 September 2026 1.06 PM IST

397 കിലോമീറ്റർ ഓടിയ കെഎസ്ആർടിസിയുടെ കളക്ഷൻ വെറും 355 രൂപ; യാത്ര ചെയ്തത് മൂന്ന് യാത്രക്കാർ

ksrtc
പ്രതീകാത്മക ചിത്രം

കണ്ണൂർ: കണ്ണൂരിൽ നിന്ന് മൂന്നാറിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് ഓടിയത് 397 കിലോമീറ്റർ. എന്നാൽ ആ ബസിൽ കയറിയത് വെറും മൂന്നേ മൂന്ന് യാത്രക്കാർ. അന്നത്തെ കളക്ഷനാണ് ഏറ്റവും ഞെട്ടിക്കുന്നത്. വെറും 355 രൂപ. സൂപ്പർ ഫാസ്റ്റിന്റെ ഈ കളക്ഷൻ വിവരങ്ങൾ പുറത്തുവന്നതോടെ കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിച്ചു.

ഓണത്തിന് കണ്ണൂർ ജില്ലയിൽ ഓടുന്നതിനായി മൂന്നാർ ഡിപ്പോയിൽ നിന്ന് ഒരു ബസ് അധികൃതരുടെ നിർദ്ദേശ പ്രകാരം വിട്ടുനൽകിയിരുന്നു. ഓണം സീസൺ അവസാനിച്ചതോടെ ഈ ബസ് മടക്കിക്കൊടുക്കാൻ ഡിപ്പോയിൽ നിന്ന് ഡ്രൈവറെയും കണ്ടക്ടറെയും ടിക്കറ്റ് മെഷിൻ ഉൾപ്പടെ നൽകി പറഞ്ഞയച്ചിരുന്നു. മൂന്നാർ ബോർഡ് വച്ച് യാത്രക്കാരെ കയറ്റി വരനായിരുന്നു ജീവനക്കാർക്ക് ലഭിച്ച നിർദ്ദേശം. എന്നാൽ ട്രിപ്പ് കഴിഞ്ഞ് പണവും മെഷിനും നൽകിയതോടെയാണ് വരുമാനം വെറും 355 രൂപ മാത്രമാണെന്ന് കണ്ടെത്തിയത്.

English Summary

KSRTC has launched an investigation after a bus traveling 397 kilometers from Kannur to Munnar with only three passengers collected a mere 355 rupees. The super-fast service, initially deployed from Munnar for Onam operations in Kannur, was returning as instructed to pick up passengers. The exceptionally low revenue prompted the inquiry.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC 397 KM, KSRTC COLLECTION 355 RUPEES, KSRTC BUS LOSS, KERALA KSRTC, KSRTC NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA