
തിരുവനന്തപുരം: സ്കൂൾ ഏകീകരണത്തിന്റെ ഭാഗമായി പുറത്തുവിട്ട കരട് രേഖയിൽ പഞ്ചായത്ത് വിദ്യാഭ്യാസ ഓഫീസർ തസ്തിക ഒഴിവാക്കാനുള്ള സർക്കാർ നിർദ്ദേശത്തിനെതിരെ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) രംഗത്ത്. എട്ടാം ക്ലാസ് പ്രൈമറി വിഭാഗത്തിലാക്കുക, എ.ഡി.ജി.ഇ (പരീക്ഷ)യ്ക്ക് പകരം എ.ഡി.ജി.ഇ (വിജിലൻസ്) കൊണ്ടുവരിക, പഞ്ചായത്ത് വിദ്യാഭ്യാസ ഓഫീസർ തസ്തികകളുടെ എണ്ണം കുറയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ഡയറക്ടർ ഒഫ് ജനറൽ എഡ്യൂക്കേഷൻ സർക്കാരിന് സമർപ്പിച്ച രേഖയിലുള്ളത്. ഖാദർ കമ്മീഷൻ ശുപാർശകൾ അട്ടിമറിക്കുന്ന നടപടിയാണിതെന്ന് കെ.എസ്.ടി.എ ആരോപിച്ചു. കരട് നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞ് ഖാദർ കമ്മീഷൻ റിപ്പോർട്ട് സമയബന്ധിതമായി നടപ്പാക്കണമെന്ന് ജനറൽ സെക്രട്ടറി ടി.കെ.എ.ഷാഫിയും സംസ്ഥാന പ്രസിഡന്റ് എ.കെ. ബീനയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |