SignIn
Kerala Kaumudi Online
Friday, 17 July 2026 5.59 PM IST

'തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത്‌ തുടരും'; മുഖ്യമന്ത്രി ഗൗനിക്കാതെ പോയതിൽ പ്രതികരിച്ച് കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷൻ

v-d-satheesan-
വി ഡി സതീശൻ, അലോഷ്യസ് സേവ്യർ

കൊച്ചി: ഒരേ ചടങ്ങിൽ പങ്കെടുക്കാനെത്തിയിട്ടും മുഖ്യമന്ത്രി വിഡി സതീശൻ ശ്രദ്ധിക്കാത്തമട്ടിൽ കടന്നുപോയതിൽ പ്രതികരിച്ച് കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യർ. താൻ പഠിച്ച രാഷ്‌ട്രീയം സമുന്നതരെ കാണുമ്പോൾ ചിരിക്കുക എന്നതാണെന്നും മുഖ്യമന്ത്രി തിരിച്ച് ചിരിക്കാത്തതിന് മറുപടിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്ലീഡർ നിയമനത്തെച്ചൊല്ലി മുഖ്യമന്ത്രിയും കോൺഗ്രസും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് സംഭവം.

'കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നത് ഞാൻ പഠിച്ച രാഷ്‌ട്രീയമാണ്. അദ്ദേഹം എന്നെ കണ്ടിട്ടുണ്ടോയെന്നറിയില്ല. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ചെറിയ വീഴ്‌ചയുണ്ടായി. സർക്കാർ അത് തിരുത്തണമെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് കെഎസ്‌യു ചെയ്‌തത്. അതിനെ വിമർശനമായി കാണേണ്ടതില്ല. അത് തെറ്റാണെന്ന് സർക്കാരിന് തോന്നുന്നുണ്ടെങ്കിൽ ആ തെറ്റുകൾ ആവർത്തിക്കാൻ തന്നെയാണ് തീരുമാനം. അദ്ദേഹം കാണാൻ സാധിക്കാത്തത് ഒരു തെറ്റായി ഞാൻ കാണുന്നില്ല. ഇനിയും മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുകയും ആശങ്കകൾ പങ്കുവയ്‌ക്കുകയും ചെയ്യും'- അലോഷ്യസ് സേവ്യർ പറഞ്ഞു.

തേവര സേക്രട്ട് ഹാർട്ട് കോളേജിലെ പരിപാടിയിൽ മുഖ്യമന്ത്രിയും അലോഷ്യസ് സേവ്യയറും പങ്കെടുത്തിരുന്നു. വേദിയിൽ സംസാരിച്ചതിനുശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറിനെ കാണാതെ മടങ്ങുകയായിരുന്നു. കാണാനായി അലോഷ്യസ് കാത്തുനിന്നെങ്കിലും അത് ശ്രദ്ധിക്കാതെ മുഖ്യമന്ത്രി മടങ്ങി.

English Summary

KSU State President Aloysius Xavier reacted after Kerala Chief Minister Pinarayi Vijayan appeared to ignore him at a public event in Kochi. Xavier said he believes in greeting political opponents with a smile and has no explanation for why the Chief Minister did not respond. The incident comes amid an ongoing dispute between the Kerala government and the Congress over government pleader appointments. Xavier maintained that KSU only pointed out what it viewed as a government lapse and said he would continue engaging with the Chief Minister to raise public concerns.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS, CONTROVERSY, VDSATHEESAN, ALOSHYAS SAVIOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA