
തിരുവനന്തപുരം: പുനർനിയമനത്തിനുള്ള സർക്കാർ ശുപാർശ വൈസ്ചാൻസലർ തള്ളിയതോടെ ,സാങ്കേതിക സർവകലാശാലാ രജിസ്ട്രാർ ഡോ.എ.പ്രവീൺ ചുമതലയൊഴിഞ്ഞു. രജിസ്ട്രാറുടെ ചുമതല ജോയിന്റ് രജിസ്ട്രാർക്ക് കൈമാറി വി.സി ഡോ.കെ.ശിവപ്രസാദ് ഉത്തരവിറക്കി. സർക്കാർ ശുപാർശ വി.സി തള്ളിയത് നിയമപോരാട്ടത്തിന് വഴിഹവയ്ക്കും.
രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും കാലാവധി നീട്ടിനൽകാൻ സർക്കാർ നിർദേശിച്ചിട്ടും സിൻഡിക്കേറ്റ് അറിയാതെ അവരുടെ സേവനം അവസാനിപ്പിച്ച വി.സിയുടെ നടപടി നിയമവിരുദ്ധമാണെന്ന് സിൻഡിക്കേറ്റംഗങ്ങളായ ജി. സഞ്ജീവും ഐ. സാജുവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർവകലാശാല നിയമമനുസരിച്ച് രജിസ്ട്രാർ ഉൾപ്പെടെ സ്റ്റാറ്റ്യൂട്ടറി ഓഫിസർമാരുടെ നിയമനാധികാരിയും നിയന്ത്രണാധികാരിയും സിൻഡിക്കേറ്റാണ്. സർക്കാർ നിർദേശത്തിൽ തീരുമാനമെടുക്കാനുള്ള അധികാരവും സിൻഡിക്കേറ്റിനാണ്. സിൻഡിക്കേറ്റിന്റെ അധികാരമാണ് നിയമവിരുദ്ധമായി വി.സി പ്രയോഗിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |