
അഞ്ചാം സെമസ്റ്റർ ബി.ഡെസ് (ഫാഷൻ ഡിസൈൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്സി ഫിസിക്സ് (ന്യൂജെനറേഷൻ കോഴ്സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 8 മുതൽ 17 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
ഒന്നാം സെമസ്റ്റർ സി.ആർ. സി.ബി.സി.എസ്.എസ്. ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷകളുടെ പ്രാക്ടിക്കൽ 13 ന് നടത്തും.
ഓപ്പൺ യൂണിവേഴ്സിറ്റി യു.ജി
സെമസ്റ്റർ രജിസ്ട്രേഷൻ 12 വരെ
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി 2023-24 (ജൂലായ്, ആഗസ്റ്റ് ബാച്ച്) യു.ജി പ്രോഗ്രാം പഠിതാക്കൾക്ക് മൂന്നാം സെമസ്റ്റർ രജിസ്ട്രേഷനും 2022-23 (ജൂലായ്, ആഗസ്റ്റ് ബാച്ച്) അഞ്ചാം സെമസ്റ്റർ രജിസ്ട്രേഷനും ഫൈൻ ഇല്ലാതെ ജനുവരി 12 വരെ പൂർത്തിയാക്കാം. 13 മുതൽ 20 വരെ 100 രൂപ ഫൈനോടു കൂടിയും 21 മുതൽ 28 വരെ 200 രൂപ സൂപ്പർ ഫൈനോടെയും രജിസ്ട്രേഷൻ പൂർത്തിയാക്കാം. www.erp.sgou.ac.in എന്ന സ്റ്റുഡന്റ് പോർട്ടൽ മുഖേനയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഇ ഗ്രാന്റ് ഫീസ് ആനുകൂല്യം നേടിയ പഠിതാക്കളും നിർബന്ധമായി സെമസ്റ്റർ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഫൈൻ തുകകൾ രജിസ്ട്രേഷൻ പ്രക്രിയയ്ക്കൊപ്പം സ്റ്റുഡന്റ് പോർട്ടൽ മുഖേന അടയ്ക്കണം. പ്രസ്തുത ഫൈൻ ഈ ഗ്രാന്റ് ആനുകൂല്യം നേടിയ പഠിതാക്കൾക്കും ബാധകമാണ്.
യൂണിവേഴ്സിറ്റിയുടെ ഒന്നു മുതൽ നാലു വരെയുള്ള ബാച്ചുകളിൽ ( 2022-23 ജൂലായ് ഓഗസ്റ്റ് മുതൽ 2023-24 ഫെബ്രുവരി സെഷൻ വരെ ) തുടർ സെമസ്റ്ററുകൾ രജിസ്റ്റർ ചെയ്യാൻ വിട്ടുപോയ പഠിതാക്കൾക്ക് കുടിശ്ശികയുള്ള സെമസ്റ്ററുകളുടെ രജിസ്ട്രേഷൻ 750 രൂപ ഫൈൻ ഒഴിവാക്കിക്കൊണ്ട് ഓരോ സെമസ്റ്ററിനും 200 രൂപ മാത്രം സൂപ്പർ ഫൈനോടുകൂടി ജനുവരി 15 വരെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്താം.
ബിരുദ പരീക്ഷയുടെ റീവാല്യുവേഷൻ
ഓൺസ്ക്രീനാക്കി കേരള സർവകലാശാല
തിരുവനന്തപുരം: ബിരുദ പരീക്ഷയുടെ പുനർമൂല്യനിർണയം ഓൺസ്ക്രീൻ രീതിയിലാക്കി കേരള സർവകലാശാല. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് അദ്ധ്യാപകർക്ക് അയച്ചുകൊടുക്കും. മൂല്യനിർണയം നടത്തുന്നത് സ്ക്രീനിലായിരിക്കും. കമ്പ്യൂട്ടർ സ്ക്രീനിൽ തന്നെ മാർക്കിടുന്ന സംവിധാനത്തിന് പ്രത്യേക സോഫ്റ്റ്വെയറുമുണ്ട്. ഓൺസ്ക്രീൻ ഇവാലുവേഷനിൽ അദ്ധ്യാപകർക്ക് സൗകര്യപ്രദമായ ഇടങ്ങളിലിരുന്ന് ഏത് സമയത്തും ഉത്തരക്കടലാസുകൾ പരിശോധിക്കാം. ടാബുലേഷനും ഇതിൽതന്നെ സാധിക്കും. മാർക്കിട്ട ഉത്തരക്കടലാസ് വിദ്യാർത്ഥിക്കും കാണാൻ സൗകര്യമുണ്ടാവും. അതിനാൽ മൂല്യനിർണയത്തിലെ പിഴവുകൾ കുറയും. ഉത്തരക്കടലാസുകൾ ക്യാമ്പുകളിലേക്കും തിരിച്ചും എത്തിക്കാനുള്ള ചെലവ്, സുരക്ഷാചെലവ് എന്നിവ സർവകലാശാലകൾക്ക് ഇല്ലാതാവും.
ഓർമ്മിക്കാൻ..
AISSEE 2025:
സൈനിക സ്കൂളുകളിലെ 6, 9 ക്ലാസ് പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന AISSEE 2025 പ്രവേശന പരീക്ഷയ്ക്ക് 13 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.nta.ac.in.
സി.എച്ച് മുഹമ്മദ്കോയ സ്കോളർഷിപ്:
ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകുന്ന സി.എച്ച്. മുഹമ്മദ്കോയ സ്കോളർഷിപ് പുതുക്കാൻ 10 വരെ അവസരം. ഫോൺ: 0471 2300524, 2302090.
ഒറ്റപ്പെൺകുട്ടി
സ്കോളർഷിപ്:
ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി. cbse.gov.in.
കയർ ടെക്നോളജി:
ആലപ്പുഴ, തഞ്ചാവൂർ, ആന്ധ്ര (രാജമണ്ഡ്രി) എന്നിവിടങ്ങളിൽ നടത്തുന്ന ഡിപ്ലോമ കോഴ്സ് ഇൻ അഡ്വാൻസ്ഡ് കയർ ടെക്നോളജി പ്രോഗ്രാമിന് പ്ലസ് ടുകാർക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 10 www.coirboard.gov.in. ഫോൺ - 0477 2258067 (ആലപ്പുഴ).
റൂട്രോണിക്സ് അപേക്ഷ ക്ഷണിക്കുന്നു
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ തൊഴിൽ സാദ്ധ്യതയുള്ളതും പി.എസ്.സി നിയമനങ്ങൾക്കും നോർക്ക അറ്റസ്റ്റേഷനും യോഗ്യമായ പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എൻട്രി, ഡി.ടി.പി, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ജി.എസ്.ടി), പി.ഡി കാഡ് (ആട്ടോകാഡ്) കോഴ്സുകൾക്കും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ കേരള സർക്കാർ അംഗീകരിച്ച 2 D & 3 D അനിമേഷൻ, വെബ് ആൻഡ് ഗ്രാഫിക് ഡിസൈനിംഗ്, ആർക്കിടെക്ച്ചറൽ ബിൽഡിംഗ് ഡിസൈൻ, ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്കിംഗ് കോഴ്സുകൾക്കും ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിൽ എല്ലാ ജില്ലകളിലും പ്രധാന കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന റൂട്രോണിക്സിന്റെ അംഗീകൃത പഠനകേന്ദ്രങ്ങൾ വഴി നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദ വിവരങ്ങൾക്കും പ്രവേശനം ലഭിക്കുന്നതിനുമായി അപേക്ഷകർ പേര്. മേൽവിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, പഠിക്കാനാഗ്രഹിക്കുന്ന കോഴ്സ് എന്ന ക്രമത്തിൽ 9072767005 എന്ന നമ്പരിലേക്ക് എസ്.എം.എസ്/വാട്സാപ്പ് ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |