SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.35 AM IST

കോളേജുകളെ ഇൻക്യുബേഷൻ സെന്ററുകളാക്കും

kunjalikkutty

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളെ ഇൻക്യുബേഷൻ സെന്ററുകളാക്കുമെന്ന് വ്യവസായിക വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു. വിദ്യാ‌ർത്ഥികൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള സഹായം നൽകും. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തി. വിദ്യാർത്ഥികളുടെ കുടിയേറ്റം കുറച്ച് ഇവിടെ തൊഴിൽ നൽകുകയാണ് ലക്ഷ്യം. മുൻ സർക്കാർ ആരംഭിച്ച സ്വകാര്യ വ്യവസായ പാർക്ക് പദ്ധതിയിൽ നിന്ന് പിൻമാറില്ല. പുതിയ വ്യവസായ ഇടനാഴികൾ യാഥാർത്ഥ്യമാക്കും. നിർജീവമായി കിടക്കുന്ന വ്യവസായ പാർക്കുകളെ പുനരുജ്ജീവിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUNJALIKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA