
വടകര : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയ്ക്കിടെ ജുവലറി ഉടമയിൽ നിന്ന് 1.05 കോടി കുഴൽപ്പണം പിടികൂടി. വടകര മനോജ് ജുവലറി ഉടമ മാധുരി നിവാസ് നാരായണ നഗരം മനോജിൽ (36 ) നിന്നാണ് രേഖകളില്ലാത്ത പണം വടകര പൊലീസ് പിടികൂടിയത്. മഹാരാഷ്ട്രയിൽ നിന്ന് കെ.എൽ 18 എ.എഫ് 4111 ടാറ്റ സഫാരി കാറിൽ കൊണ്ടുവരികയായിരുന്ന പണം ഇന്നലെ വൈകിട്ട് ഏഴോടെ വടകര ടൗൺ ഹാളിന് മുന്നിൽ വെച്ച് പിടികൂടുകയായിരുന്നു. വടകര പൊലീസ് സബ് ഇൻസ്പെക്ടർമാരായ കെ.രഞ്ജിത്ത് , മനോജ് രാമത്ത് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ വി.വി.ഷാജി, വി.സി.ബിനീഷ് , ടി.സിജേഷ് ചിത്രദാസ് , സീനിയർ സി.പി.ഒമാരായ ഷിബിൻ, ഷിജീഷ് , ഷോബിത്ത്, അനൂപ് സെൻ, ലിനീഷ് കൂമുള്ളി എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |