
□യു.ഡി.എഫ്-12, എസ്.ഡി.പി.ഐ-1, ബി.ജെ.പിക്ക് സീറ്റില്ല
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് കുറഞ്ഞെങ്കിലും, 30ൽ 17 സീറ്റുകളുമായി ഇടതുമുന്നണി മുന്നിലെത്തി.12 സീറ്റിൽ യു.ഡി.എഫും, ഒരു സീറ്റിൽ എസ്.ഡി.പി.ഐയും ജയിച്ചു. ബി.ജെ.പി.ക്ക് സീറ്റൊന്നും കിട്ടിയില്ല.
വയനാട് ഒഴികെയുള്ള ജില്ലകളിലായിരുന്നു തിരഞ്ഞെടുപ്പ്. ഇതിൽ കാസർകോട് ജില്ലയിൽ മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്,കയ്യൂർ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സി.പി.എം സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
എൽ.ഡി.എഫിന്റെ നാല് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. കോട്ടയം രാമപുരം പഞ്ചായത്ത് ഭരണം നിലനിറുത്തി. ഇവിടെ കോൺഗ്രസിന് 8, ഇടതുമുന്നണിക്ക് 7, ബി.ജെ.പി.ക്ക് 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. കോൺഗ്രസ് അംഗം ഇടതുമുന്നണിയിലേക്ക് കൂറുമാറിയതോടെ അയോഗ്യയായി. ഉപതിരഞ്ഞെടുപ്പിൽ ജയിച്ചതോടെ കോൺഗ്രസിന് ഭരണം നിലനിറുത്താനായി. കോഴിക്കോട് പുറമേരി കുഞ്ഞല്ലൂർ, തിരുവനന്തപുരം കരുംകുളം കൊച്ചുപള്ളി, പത്തനംതിട്ട അയിരൂർ, മലപ്പുറം തിരുനാവായ, എറണാകുളം പായിപ്ര വാർഡുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. പായിപ്ര പഞ്ചായത്തിൽ യു.ഡി.എഫും എൽ.ഡി.എഫും 11വീതം സീറ്റുകളുമായി ഒപ്പത്തിനൊപ്പമെത്തി. മലപ്പുറം കരുളായി പഞ്ചായത്ത് ചക്കിട്ടമല,ആലപ്പുഴ മുട്ടാർ മിത്രക്കരി, മൂവാറ്റുപുഴ നഗരസഭ വാർഡ് 13 എന്നിവ യു.ഡി.എഫ് നിലനിറുത്തി.
തിരുവനന്തപുരം പൂവച്ചൽ പുളിക്കോട്, എറണാകുളം പൈങ്ങോട്ടൂർ പനങ്കര, ഇടമുളയ്ക്കൽ പഞ്ചായത്ത് വാർഡ് 8, പാലക്കാട് മുണ്ടൂർ കീഴ്പാടം,തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം,പത്തനംതിട്ട നഗരസഭ വാർഡ് 15,കൊല്ലം കുലശേഖരപുരം പഞ്ചായത്ത് വാർഡ് 18,പുറമറ്റം ഒന്നാം വാർഡ്, തൃശൂർ ചൊവ്വന്നൂർ വാർഡ് 11,കണ്ണൂർ പന്ന്യന്നൂർ വാർഡ് 3,ആലപ്പുഴ കാവാലം,കാസർകോട് കോടോംബേളൂർ, മടിക്കൈ, ചീമേനി, ഇടുക്കിവാത്തിക്കുടി എന്നിവിടങ്ങളിൽ എൽ.ഡി.എഫ് വിജയിച്ചു. തിരുവനന്തപുരം പാങ്ങോട് പുലിപ്പാറ വാർഡിൽ കോൺഗ്രസ് സീറ്റ് എസ്.ഡി.പി.ഐ പിടിച്ചെടുത്തു
കക്ഷിനില (തിരഞ്ഞെടുപ്പിന് മുമ്പുള്ള
എണ്ണം ആകെ.സീറ്റ് 30)
1.എൽ.ഡി.എഫ്: 17(21) സി.പി.എം 14 (18),സി.പി.ഐ 2(3),കേരളകോൺഗ്രസ് (എം)1(0)
2.യു.ഡി.എഫ്:12(9) കോൺഗ്രസ് 10(6), ലീഗ്1(1), കേരളകോൺഗ്രസ് 1 (2)
3.എസ്.ഡി.പി.ഐ: 1(0)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |