SignIn
Kerala Kaumudi Online
Friday, 23 October 2026 12.42 PM IST

തൃശൂരിൽ നാല്  ലോറികൾ  കൂട്ടിയിടിച്ചു; ഡ്രെെവറെ പുറത്തെടുത്തത് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ

lorries

തൃശൂർ: ഇന്ന് പുലർച്ചെ 3.10യോടെ തൃശ്ശൂർ നടത്തറ സിഗ്നലിൽ നാല് ലോറികൾ കൂട്ടിയിടിച്ചു. ടോറസ് ലോറിയിൽ കുടുങ്ങിയ ഡ്രെെവറെ ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന പുറത്തെടുത്തത്.

ഡ്രെെവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഇയാൾ മാത്രമാണ് ഉണ്ടായിരുന്നത്. ഹൈഡ്രോളിക് ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചാണ് ആളെ പുറത്തെടുത്തത്.


അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജൻ എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനന്തകൃഷ്ണൻ സി,കൃഷ്ണപ്രസാദ് സി എസ്‌, പ്രകാശൻ കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ സുധീഷ് പി എസ്‌,ഹോം ഗാർഡ് മാരായ ബാബു പി ടി, ഷാജു ടി എം എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, LORRIES, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA