തിരുവനന്തപുരം: 10 കോടി രൂപ സമ്മാനത്തുകയുള്ള കേരള ലോട്ടറിയുടെ സമ്മർ ബമ്പർ ടിക്കറ്റ് നറുക്കെടുപ്പിന് ഇനി മൂന്നുദിവസം മാത്രം. അച്ചടിച്ച 36ലക്ഷം ടിക്കറ്റിൽ, ഇന്നലെ വരെ 35.23ലക്ഷവും വിറ്റുപോയി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്. വില്പനയിൽ പാലക്കാടാണ് മുന്നിൽ. 7.90ലക്ഷം ടിക്കറ്റുകൾ ഇവിടെ വിറ്റുപോയി. തിരുവനന്തപുരത്ത് 4.73ലക്ഷവും തൃശൂരിൽ 4.09ലക്ഷം ടിക്കറ്റും വിറ്റു. 50ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. 500 രൂപ വരെയുള്ള നിരവധി സമ്മാനങ്ങളുമുണ്ട്. 250രൂപയാണ് ടിക്കറ്റ് വില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |