
കോഴിക്കോട്:ഒരു പദവിയും ഇതുവരെ ചോദിച്ച് വാങ്ങിയിട്ടില്ലെന്നും ഇപ്പോൾ ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ പദവിയുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചതിൽ പ്രയാസമുണ്ടെന്നും ഡോ.എം.കെ.മുനീർ.
പ്രതിസന്ധികൾ സൃഷ്ടിച്ച് പദവിയിലേക്ക് വരുന്നതിൽ പ്രയാസമുണ്ട്. ഭരണപരിഷ്‌കാരകമ്മിഷൻ പദവി സംബന്ധിച്ച് യു.ഡി.എഫ് ചർച്ച ചെയ്തിട്ടുണ്ടാകണം. മുന്നണിയിൽ പല ആലോചനകളും ഉണ്ടാകും. അതുകൊണ്ടാണ് തീരുമാനം വൈകിയത്. അതിനുശേഷം ചിലഭാഗങ്ങളിൽ നിന്ന് ചർച്ചകളും വിവാദങ്ങളും വരുമ്പോൾ അസുഖകരമായി തോന്നുന്നു. ഭരണപരിഷ്‌കാരകമ്മിഷൻ ആലങ്കാരിക പദവി അല്ല. ആരെയെങ്കിലും സഹായിക്കാനുള്ള പദവിയല്ല. ഒരു സർക്കാർ ജനങ്ങൾക്ക് വേണ്ടി എന്തുചെയ്യണം, എന്തൊക്കെ കുരുക്കുകൾ അഴിക്കണം, അതിനുള്ള പോംവഴികൾ എങ്ങിനെ നിർദ്ദേശിക്കാം തുടങ്ങിയ കടമകളുള്ള പദവിയാണ്.
അല്ലാതെ, തന്നെ സഹായിക്കാനുള്ള ആലങ്കാരികപദവിയായി കാണുന്നില്ലെന്നും
മുനീർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |