SignIn
Kerala Kaumudi Online
Saturday, 24 October 2026 5.48 PM IST

തങ്ങൾക്കെതിരായ വിമർശനം വർഗീയ അജൻഡയാക്കുന്നു: എം.വി.ഗോവിന്ദൻ

m-v-govindhan

കണ്ണൂർ:സാദിഖലി തങ്ങളെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമർശത്തിന് ലീഗ് നേതൃത്വം മതപരമായ വിശദീകരണമാണ് നൽകുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.മുഖ്യമന്ത്രി നടത്തിയതിൽ തെറ്റായ പദപ്രയോഗങ്ങളെ,. ഏതെങ്കിലും രീതിയിലുള്ള വിമർശനത്തിന് വിധേയമാക്കേണ്ട കാര്യങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയുടേയും എസ്.ഡി.പിഐയുടെയും ആശയ തടങ്കലിലാണ് കേരളത്തിലെ മുസ്ലിംലീഗെന്നുള്ളത് പതിനെട്ടാം ലോക്സഭ തിരഞ്ഞെടുപ്പിന്റെ കാലം മുതൽ സി.പി.എം പറഞ്ഞു വരുന്നതാണ്. .ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പിഐയും ലീഗുമായും കോൺഗ്രസുമായും ചേർന്ന് ഇടതുപക്ഷ വിരുദ്ധ പ്രചാരവേല നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സാദിഖലി തങ്ങളെ കുറിച്ച് പിണറായി ഈ പരാമർശം നടത്തിയത്. സാദിഖലി ശിഹാബ് തങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റാണ്. അദ്ദേഹത്തെ രാഷ്ട്രീയമായി വിമർശിക്കാൻ പാടില്ലെന്ന് പറഞ്ഞാൽ മനസിലാക്കാം. എന്നാൽ അതിനപ്പുറം കടന്ന് സാദിഖലിയെ സംബന്ധിച്ച് പറഞ്ഞാൽ വിവരമറിയുമെന്ന് ലീഗിൽ തന്നെ വല്യ പ്രസക്തിയൊന്നും ലഭിക്കാത്ത ആളുകൾ പറയുന്നു. എന്തും പറയാൻ യാതൊരു ഉളുപ്പുമില്ലാത്ത പ്രചാരണ കോലാഹലമാണ് ചിലർ സംഘടിപ്പിക്കുന്നത്. ലീഗിന്റെ സംസ്ഥാനാദ്ധ്യക്ഷൻ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തെ പറ്റിയാണ് പറഞ്ഞത്. അതിനെ മതപരമായ വികാരം രൂപപ്പെടുത്താനുള്ള വർഗീയ അജണ്ടയാക്കിമാറ്റാൻ പ്രചാരണം നടത്തുകയാണ്.
മതവികാരത്തെ ആളിക്കത്തിക്കാനുള്ള ലീഗ് ശ്രമം ജനം തിരിച്ചറിയണം.കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ ഇതു വരെ ആർ.എസ്.എസ്. ബന്ധം ഉപേക്ഷിച്ചതായി പറഞ്ഞിട്ടില്ലെന്നും എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA