SignIn
Kerala Kaumudi Online
Friday, 23 October 2026 12.49 AM IST

കേന്ദ്രം കാട്ടുന്നത് ഹീനമായ സമീപനം : എം.എ.ബേബി

തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്നത് ഹീനമായ സമീപനമാണെന്നും രാജ്യത്തിന്റെ ഐക്യത്തിന് തുരങ്കം വയ്ക്കുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും
സി.പി.എം പൊളിറ്റ്‌ ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സംസ്ഥാന വിരുദ്ധ സമീപനം അവസാനം പൊട്ടിത്തെറിയിലേക്ക് എത്തുമെന്നും എം.എ ബേബി പറഞ്ഞു.

കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ രാജ്‌ഭവനിലേക്ക് എൽ.ഡി.എഫ്‌ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സർക്കാരിന്റെ വർ​ഗീയ വിഭജന നയം ഇന്ത്യയെന്ന ആശയത്തിന് തന്നെ വെല്ലുവിളിയാണ്. രാജ്യത്തിന്റെ റവന്യു വരുമാനത്തിന്റെ 62.3 ശതമാനവും കേന്ദ്രത്തിന്റെ കൈകളിലേക്കാണ് പോകുന്നത്. സംസ്ഥാന സർക്കാരുകൾക്ക് കിട്ടുന്നത് 37.7 ശതമാനം മാത്രമാണ്. എന്നാൽ രാജ്യത്തിന്റെ മൊത്തം റവന്യു ചെലവിന്റെ 62 ശതമാനം ചെലവിടുന്നത് സംസ്ഥാന സർക്കാരുകളാണ്. ഇതിന് ആനുപാതികമായി വരുമാനം പങ്കിടാൻ കേന്ദ്രം തയ്യാറാകുന്നില്ല. കേരളത്തിലെ ജനങ്ങൾ ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരായതിനാൽ സംസ്ഥാന സർക്കാരിനെ വൈരാ​ഗ്യത്തോടെ ഞെരുക്കുകയാണ്. ചൂരൽമലയിലെയും മുണ്ടക്കൈയിലേയും കണ്ണുനീർ കാണാൻ കഴിയാത്ത മരിവിച്ച മനസാണ് മോദി സർക്കാരിന്റേതെന്നും എം.എ ബേബി പറഞ്ഞു.

സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി അദ്ധ്യക്ഷനായി. എൽ.ഡി.എഫ് നേതാക്കളായ പന്ന്യൻ രവീന്ദ്രൻ,എം.വിജയകുമാർ, മാത്യു ടി.തോമസ് ,ഡോ.സ്റ്റീഫൻ ജോർജ്, ഡി.കെ. മുരളി , കടകംപള്ളി സുരേന്ദ്രൻ, ഒ.എസ്.അംബിക, മാങ്കോട് രാധാകൃഷ്ണൻ, ഡോ. എ.നീലലോഹിതദാസ്, അഹമ്മദ് ദേവർകോവിൽ, വർക്കല രവികുമാർ,വി.സുരേന്ദ്രൻ പിള്ള, ഉഴമലയ്ക്കൽ വേണുഗോപാൽ, വാമനപുരം പ്രകാശ്കുമാർ,ഡോ. ഷാജി കടമല, പൂജപ്പുര രാധാകൃഷ്ണൻ, പോത്തൻകോട് വിജയൻ, എൻ.കെ. അബ്ദുൽ അസീസ്, ശശികുമാർ ചെറുകോൽ, എസ്.ഫിറോസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MA BABY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA