SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

ആലുവ മണപ്പുറത്ത് മഞ്ജുവാര്യരുടെ  കുതിരസവാരി പരിശീലനം

manju-varior

ആലുവ: ആരാധകശ്രദ്ധ ഒഴിവാക്കാൻ പുലർച്ചെ അഞ്ചുമണിക്ക് ആലുവ മണപ്പുറത്തെത്തി നടി മഞ്ജുവാര്യർ നടത്തിയ കുതിരസവാരി പരിശീലനത്തിന്റെ ചിത്രങ്ങൾ പുറത്ത്. തോട്ടക്കാട്ടുകര ആലപ്പാട്ട് ജോർജ് ഡയസിന്റെ 'ലോറ" എന്ന പെൺകുതിരപ്പുറത്താണ് ഒരു മാസത്തോളമായുള്ള പരിശീലനം. ഒന്നര മണിക്കൂർ നീളുന്ന പരിശീലനം പൂർത്തിയാക്കി പ്രദേശവാസികൾ പുറത്തിറങ്ങുംമുമ്പേ മടങ്ങുകയാണ് പതിവ്.

പരിശീലനവിവരം രഹസ്യമായിരിക്കണമെന്ന് മഞ്ജുവാര്യർക്ക് നിർബന്ധമുണ്ടായിരുന്നു. ട്രാക്ക് സ്യൂട്ടും ബനിയനും തൊപ്പിയും ധരിച്ചെത്തുന്ന താരത്തെ ആരും തിരിച്ചറിഞ്ഞിരുന്നില്ല.

ചലച്ചിത്രതാരങ്ങളായ സണ്ണി വെയിൻ, സിജു വിൽസൺ, ചലച്ചിത്ര നിർമ്മാതാവ് ബിനീഷ് ചന്ദ്രൻ എന്നിവരും മഞ്ജുവിനൊപ്പം പരിശീലനത്തിനെത്തിയിരുന്നു. ആലുവ സ്വദേശിയായ സിജുവിൽസൺ മുഖാന്തരമാണ് മഞ്ജുവാര്യർ കുതിര സവാരി മോഹവുമായി ജോർജിനെ സമീപിച്ചത്.ബൈക്ക് റൈഡിംഗിനൊപ്പം കുതിരസവാരിയിലും താത്പര്യമുള്ള താരം കുതിരയെ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINE ARTIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA