SignIn
Kerala Kaumudi Online
Thursday, 22 October 2026 2.30 PM IST

മറയൂർ വനപാലകരുടെ സ്ഥലംമാറ്റം പ്രാബല്യത്തിൽ, പിൻവലിച്ച ഉത്തരവ് റദ്ദാക്കി

ak-saseendran
ncp,ak saseendran

തിരുവനന്തപുരം: മറയൂരിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ സ്ഥലംമാറ്റം വീണ്ടും പ്രാബല്യത്തിൽ. സ്ഥലംമാറ്റ ഉത്തരവ് അകാരണമായി പിൻവലിച്ചതുമായി ബന്ധപ്പെട്ട കേരളകൗമുദി വാർത്തയെത്തുടർന്നാണ് നടപടി. മറയൂരിൽ നിന്ന് സ്ഥലംമാറ്റിയ 20 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും പുതിയ സ്ഥലങ്ങളിൽ ഉടൻ ജോലിയിൽ പ്രവേശിക്കാൻ ഡി.എഫ്.ഒ ജോബ് ജെ.നേര്യംപറമ്പിൽ നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറക്കി.

മറയൂരിൽ ചന്ദനക്കൊള്ള തടയുന്നതിനായി 24 മണിക്കൂറും ജോലിചെയ്യുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ, വാച്ചർ എന്നിവർക്ക് ഒരു വർഷം പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥലംമാറ്റത്തിന് മുൻഗണന നൽകണമെന്ന് 2021ൽ ഉത്തരവിറക്കിയിരുന്നു.

എന്നാൽ, രണ്ടര വർഷമായി ജോലി ചെയ്യുന്നവർക്ക് പോലും സ്ഥലംമാറ്റം നൽകിയിരുന്നില്ല. ഇവർ അപേക്ഷ നൽകിയതോടെയാണ് 20 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ സ്ഥലംമാറ്റ ഉത്തരവ് ജനുവരി നാലിന് ഇറക്കിയത്. കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരെ മറയൂരിലേക്ക് പകരം നിയമിച്ചു. എന്നാൽ, ജനുവരി 17ന് ഈ ഉത്തരവ് അകാരണമായി പിൻവലിക്കുകയായിരുന്നു. ഇതേക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെ വിഷയം പരിശോധിക്കാൻ വനംമന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARAYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA