SignIn
Kerala Kaumudi Online
Thursday, 22 October 2026 5.43 PM IST

മാലിന്യമുക്ത കേരളത്തിനായി ഒന്നിക്കാം: മന്ത്രി രാജേഷ്

p

പാലക്കാട്: നാട് മാലിന്യമുക്തമാകാൻ സമൂഹത്തിന്റെ മനോഭാവത്തിൽ കാതലായ മാറ്റംവരണം, അതിന് മാദ്ധ്യമങ്ങൾ ഒന്നിച്ചിറങ്ങണമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കേരളകൗമുദിയുടെ നേതൃത്വത്തിൽ മാക്സ് പ്രോ ഗോൾഡ് ലോൺ, പ്രേംദീപ് ജുവൽസ്, കിൻഫ്ര എന്നവരുടെ സഹകരണത്തോടെ ഫോർട്ട് പാലസ് ഹോട്ടലിൽ മാലിന്യമുക്ത കേരളം കാമ്പെയിനിന്റെ ലോകോ പ്രകാശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മഹത്മാഗാന്ധിയും ശ്രീനാരായണഗുരുവും ശുചിത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞവരാണ്. ഗുരുദർശനത്തിന്റെ പാത പിന്തുടരുന്ന കേരളകൗമുദി ശുചിത്വത്തിന് വേണ്ടിയുള്ള ഈ മഹായജ്ഞത്തിൽ സർക്കാരിനെ പിന്തുണയ്ക്കുന്നതിൽ അതിയായ നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു.

ബോധവത്കരണത്തിലൂടെ സമൂഹത്തിന്റെ മനോഭാവം മാറ്റിയെടുക്കാനാകും. ശേഷം പിഴയും ശിക്ഷയും കർശനമാക്കുന്നതിലൂടെ മാലിന്യ മുക്ത കേരളം നമുക്ക് പടുത്തുയർത്താം. കാമ്പെയിൻ ആരംഭിക്കുമ്പോൾ വാതിൽപ്പടി ശേഖരണം 47 ശതമാനമായിരുന്നു. ഇപ്പോൾ അത് 88 ശതമാനമായി ഉയർന്നു. മാർച്ചിൽ നമ്മൾ 100 ശതമാനം പൂർത്തിയാക്കും.

കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് ബ്യൂറോ ചീഫ് പി.എം.ജിബിൻ ദാസ് സ്വാഗതവും സർക്കുലേഷൻ മാനേജർ സി.അജിത് കുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MBR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA