SignIn
Kerala Kaumudi Online
Saturday, 30 May 2026 2.10 AM IST

വരും മീഡിയാ സിറ്റിയും ക്രിയേറ്റീവ് ഹബ്ബും

a

തിരുവനന്തപുരം: കേരളത്തിൽ മീഡിയാ സിറ്റിയും ക്രിയേറ്റീവ് ഇൻഡസ്ട്രീസ് ഹബും സ്ഥാപിക്കുമെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. ചലച്ചിത്ര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ കേരളത്തെ ഷൂട്ടിംഗ് കേന്ദ്രമാക്കി ഉയർത്തും. വിദേശ രാജ്യങ്ങളുമായി നിർമ്മാണ കരാറുകളുണ്ടാക്കാനടക്കം ലക്ഷ്യമിടുന്ന ചലച്ചിത്ര നയം വരും. ചലച്ചിത്ര നിർമ്മാണം, ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ് എന്നിവ ഒരു ക്യാമ്പസിൽ കൊണ്ടുവരുന്നതിനാണ് മീഡിയാ സിറ്റിയും ഹബും. രാജ്യാന്തര ചലച്ചിത്രമേള കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. നിലവിൽ തിരുവനന്തപുരത്താണ് മേള നടത്തുന്നത്.അറുപത് വയസിന് മുകളിലുള്ള സാംസ്കാരിക പ്രവർത്തകർക്ക് പെൻഷനും ഇൻഷ്വറൻസും ഏർപ്പെടുത്തും.സംസ്ഥാനത്തുടനീളം തീയേറ്ററുകൾ നിർമ്മിക്കും.ഡിജിറ്റൽ ആർട്ട് മ്യൂസിയം,​ ലിവിംഗ് മ്യൂസിയം എന്നിവ സ്ഥാപിക്കും. പ്രധാന ക്ഷേത്രങ്ങളെ കൂട്ടിയിണക്കി മലബാർ ടെമ്പിൾ പിൽഗ്രിം പ്രോജക്ട് നടപ്പാക്കും. ക്ഷേത്രങ്ങളിൽ ഇക്കോഫ്രണ്ട്‌ലി ആക്സിഡന്റ് സേഫ് യാത്ര (ഈസി) പദ്ധതി നടപ്പാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA