
തിരുവനന്തപുരം: ശാരീരിക,മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് പ്രത്യേക കാഷ്വൽലീവ് എടുക്കുന്നതിന് ഓരോ തവണയും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഇതുസംബന്ധിച്ച് സർവീസ് ചട്ടത്തിൽ ഭേദഗതി വരുത്തി ഗസറ്റ് വിജ്ഞാപനമിറക്കി. ഇവർക്ക് ഒരു കലണ്ടർ വർഷത്തിൽ പരമാവധി 15 ദിവസത്തേക്ക് പ്രത്യേക കാഷ്വൽ ലീവെടുക്കാം. നിലവിൽ അവധിയുടെ ഓരോ അവസരത്തിലും കുട്ടിക്ക് വൈകല്യമാണെന്ന് കാണിക്കുന്ന മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. ഓരോ അവസരത്തിലും പുതിയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നത് ജീവനക്കാർക്ക് അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് മാറ്റമെന്ന് ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി എ.ജയതിലക് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |