SignIn
Kerala Kaumudi Online
Friday, 23 October 2026 4.57 PM IST

മെഡിക്കൽ പി.ജി മൂന്നാം റൗണ്ട് ചോയ്‌സ് ഫില്ലിംഗ് 20 വരെ

p

മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി മെഡിക്കൽ പി.ജി മൂന്നാം റൗണ്ട് (Mop up round) ചോയ്‌സ് ഫില്ലിംഗ് തീയതി വീണ്ടും നീട്ടി. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് 19 വരെ രജിസ്റ്റർ ചെയ്ത് സെക്യൂരിറ്റി ഡിപ്പോസിറ്റ് അടയ്ക്കാം. 20ന് രാവിലെ എട്ടു മണി വരെ ചോയ്‌സ് ഫില്ലിംഗ് നടത്താം. 21ന് ഫലം പ്രസിദ്ധീകരിക്കും. 22- 29 വരെ കോളേജിൽ റിപ്പോർട്ട് ചെയ്യണം.

2. ഇർമ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാം

ഗുജറാത്തിൽ ആനന്ദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ മാനേജ്‌മെന്റിൽ -IRMA റൂറൽ മാനേജ്‌മെന്റിനുള്ള ബിരുദാനന്തര ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. കോഴ്‌സിൽ Economics, Finance and Accounting, Strategic Management, Marketing, Production and Operations Management, Organizational Behaviour and Human Resource Management, Social Sciences, Information Technology and Systems എന്നിവയ്ക്ക് പ്രാധാന്യം നൽകിയീട്ടുണ്ട്.. ബിരുദധാരികൾക്ക് CAT സ്‌കോറിന്റെ അടിസ്ഥാനത്തിൽ അഡ്മിഷന് ശ്രമിക്കാം. www.irma.ac.in.

3. അനിമേഷൻ കോഴ്‌സ് സാദ്ധ്യതയേറെ

വിവിധ പ്രൊഫൈലുകളിലുടനീളം മികച്ച തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന മൾട്ടിബില്യൺ ഡോളർ മേഖലയാണ് അനിമേഷൻ വ്യവസായം. ഇന്ത്യയിൽ 300ലധികം അനിമേഷൻ സ്റ്റുഡിയോകളുണ്ട്, അതിൽ 15,000- ൽ അധികം അനിമേഷൻ പ്രൊഫഷണലുകൾ ജോലി ചെയ്യുന്നു. വ്യത്യസ്ത ടൂളുകളും ടെക്‌നിക്കുകളും ഉപയോഗിച്ച് 2D, 3D ഇമേജുകൾ ചലനമാക്കി മാറ്റാൻ അനിമേഷൻ സഹായിക്കും.

മോഷൻ ഗ്രാഫിക്‌സ്, 2D, 3D വിഷ്വൽ ഇഫക്റ്റുകൾ എന്നിവ ഉപയോഗിച്ച് കലാപരമായ കഴിവുകൾ വളർത്തിയെടുക്കാൻ അനിമേഷൻ കോഴ്‌സ് സഹായിക്കും. ടൈപ്പോഗ്രഫി, തിരക്കഥാരചന, ക്യാമറാ സംവിധാനം, ടൈം മാനേജ്‌മെന്റ്, പ്രൊഡക്ഷൻ പ്ലാനിംഗ് തുടങ്ങിയ കഴിവുകൾ വികസിപ്പിക്കാൻ ഇത് ഉപകരിക്കും.

അനിമേറ്റർ, ഇമേജ് എഡിറ്റർ, ലേഔട്ട് ആർട്ടിസ്റ്റ്, ബാക്ക്ഗ്രൗണ്ട് ആർട്ടിസ്റ്റ്, സ്‌പെഷ്യൽ ഇഫക്ട് ആർട്ടിസ്റ്റ് തുടങ്ങിയ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കാം. കേരളത്തിൽ അനിമേഷൻ പോളിസി നിലവിലുണ്ട്. അനിമേഷൻ, വിർച്വൽ റിയാലിറ്റി, കോമിക്‌സ്, ഗെയിമിംഗ്, ഗെയിമിംഗ് ടെക്‌നോളജി എന്നിവ ഇതിലുൾപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICAL PG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA