
തിരുവനന്തപുരം: തദ്ദേശവാർഡ് വിഭജനത്തിന്റെ അതിർത്തി നിർണയം ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അദ്ധ്യക്ഷനായ ഡീലിമിറ്റേഷൻ കമ്മിഷൻ യോഗം 24ന് ചേരും. ത്രിതലപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ വാർഡുകൾ വിഭജിച്ച് 1712 പുതിയ വാർഡുകൾ രൂപീകരിക്കാൻ സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. കമ്മിഷൻ യോഗത്തിനുശേഷം കളക്ടർമാരുടെയും തദ്ദേശ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് മാർഗനിർദ്ദേശങ്ങൾ നൽകും.
തുടർന്ന് പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർ വാർഡ് വിഭജനത്തിന്റെ കരട് തയ്യാറാക്കും. ഇതിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും കളക്ടർമാർ കമ്മിഷന് കൈമാറും. ജില്ലാതലത്തിൽ ഉദ്യോഗസ്ഥരെ നിശ്ചയിച്ച് ഫീൽഡ് പരിശോധനയും ജില്ലാതല സിറ്റിംഗുംനടത്തി പരാതിക്കാരെ കേട്ടശേഷമാകും അതിർത്തി നിശ്ചയിച്ച് അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുക. പുനർനിർണയിച്ച വാർഡുകളുടെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക തയ്യാറാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |