
തിരുവനന്തപുരം: അഞ്ചുവർഷം കൊണ്ട് 20 ലക്ഷം തൊഴിലിനായി അന്താരാഷ്ട്ര റിക്രൂട്ടിംഗ് വെബ്സൈറ്റുകളുമായി സഹകരിച്ചിരുന്ന സർക്കാർ അതൊഴിവാക്കി മെഗാ ജോബ് എക്സ്പോകൾ നടത്തുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചു.
ആദ്യത്തേത് ഈ മാസം തന്നെയുണ്ടാവും. ഏപ്രിൽ മുതൽ പ്രതിമാസം രണ്ട് മെഗാ എക്സ്പോകളും പ്രാദേശിക ജോബ് ഡ്രൈവുകളുമുണ്ടാവും. എല്ലാ ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലും ജോബ് സ്റ്റേഷനുകളുണ്ടാവും.ഓരോ മെഗാ ജോബ് എക്സ്‌പോയിലും മൂന്നു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ തൊഴിലവസരങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷ.
കെ-ഡിസ്കുമായി ചേർന്ന് തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. തൊഴിലന്വേഷകരെയും പരിശീലകരെയും പൊതുസംവിധാനമായ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ഏകോപിപ്പിച്ചിരുന്നു. ഇതിൽ രജിസ്റ്റർ ചെയ്തവർക്കെല്ലാം ജോബ് എക്സ്പോകളിൽ പങ്കെടുക്കാം. വെർച്വൽ തൊഴിൽമേളകളായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഇതിനായാണ് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വെബ്സൈറ്റുകളുടെ സഹായം തേടിയത്.
വെർച്വൽ തൊഴിൽമേള
ഫലം കണ്ടല്ല
# ലോകത്തെ ഏറ്റവും വലിയ ഫ്രീലാൻസ് മാർക്കറ്റ് ശൃംഖലയായ ഫ്രീലാൻസർ ഡോട്ട് കോം, രാജ്യാന്തര തലത്തിലുള്ള റിക്രൂട്ട്മെന്റ് പോർട്ടൽ മോൺസ്റ്റർ എന്നിവയുമായി സർക്കാർ കൈകോർത്തെങ്കിലും ഫലമുണ്ടായില്ല.
ലോകമാകെ 40,000തൊഴിൽദാതാക്കളുടെ മൂന്നുലക്ഷത്തിലേറെ തൊഴിൽ അവസരങ്ങൾ ഫ്രീലാൻസർ ഡോട്ട് കോം നൽകുമെന്നായിരുന്നു പ്രതീക്ഷ. ആഗോളതലത്തിൽ 12 ലക്ഷം, തദ്ദേശീയമായി എട്ടുലക്ഷം തൊഴിൽ ലക്ഷ്യമിട്ടെങ്കിലും നടന്നില്ല.
#സ്കിൽസിറ്റി, സ്കിൽ ലൈസിയം, ടാലന്റ് പൂളുണ്ടാക്കൽ എന്നിവയ്ക്ക് 5600കോടി ചെലവും കണക്കാക്കിയിരുന്നു. പദ്ധതിക്കായി 2000കോടി കിഫ്ബി നൽകുമെന്നും ബാക്കി അന്താരാഷ്ട്ര വായ്പയെടുക്കുമെന്നും പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.
മത്സ്യത്തൊഴിലാളികളുടെ വീട് നവീകരണത്തിന് പുതിയ പദ്ധതി
മത്സ്യമേഖലയ്ക്ക് 472 കോടി
തിരുവനന്തപുരം:ഇത്തവണത്തെ ബഡ്ജറ്റിൽ മത്സ്യമേഖലയ്ക്ക് 472 കോടി രൂപ വകയിരുത്തി.കഴിഞ്ഞ തവണ 425 കോടിയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ വീട് നവീകരണത്തിന് ഈ സാമ്പത്തിക വർഷം 10 കോടിയും തീരദേശ പാക്കേജിന് 75 കോടിയും വകയിരുത്തി. തീരദേശ വികസനത്തിന് കഴിഞ്ഞ തവണ 136.98 കോടിയായിരുന്നത് വർദ്ധിപ്പിച്ച് 176.98 കോടിയാക്കി.
വിഹിതം വർദ്ധിപ്പിച്ചു
മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾക്ക് വിഹിതം 295.12 കോടിയായി ഉയർത്തി.ഫിഷറീസ് വകുപ്പിനുള്ള 163.31 കോടി രൂപയും ഹാർബർ എൻജിനിയറിംഗിനുള്ള 35.31 കോടിയും കേരള ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ് സർവ്വകലാശാലയ്ക്കുള്ള 35.50 കോടിയും ഉൾപ്പെടെയാണിത്.61 കോടി രൂപ കേന്ദ്രസഹായവും പ്രതീക്ഷിക്കുന്നുണ്ട്.
കടലോര മത്സ്യബന്ധനം - 41.10 കോടി
ഉൾനാടൻ മത്സ്യബന്ധനം - 80.91 കോടി
അക്വാകൾച്ചർ ഉത്പാദനം വർദ്ധിപ്പിക്കൽ - 67.50 കോടി
പുനർഗേഹം പദ്ധതി - 20 കോടി
2.36 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷ്വറൻസ് - 10 കോടി
കേരള ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ് സർവ്വകലാശാലയ്ക്ക് - 35.50 കോടി.(മുൻവർഷത്തേക്കാൾ 2 കോടി രൂപ അധികം)
മത്സ്യബന്ധന തുറമുഖങ്ങൾക്ക് പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയുടെ സംസ്ഥാന വിഹിതം - 40 കോടി
ഫിഷറീസ് ഹാർബറുകളുടെ നവീകരണം,തീരദേശ പാലങ്ങൾ,റോഡുകൾ എന്നിവയുടെ നിർമ്മാണം നബാർഡ് വായ്പയോടെ പൂർത്തികരിക്കാൻ - 20 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |