SignIn
Kerala Kaumudi Online
Friday, 02 October 2026 8.28 PM IST

മെസിയുടെ പേരിലെ തട്ടിപ്പ് : മുൻമന്ത്രി വി അബ്‌ദു റഹിമാനെ എസ്ഐടി ചോദ്യം ചെയ്തു

READ ENGLISH VERSION
abdu-rahiman-
മുൻമന്ത്രി വി. അബ്‌ദു റഹിമാൻ

തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്‌ദു റഹിമാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ നടത്തിയ ചോദ്യം ചെയ്യൽ നാലുമണിക്കൂറോളം നീണ്ടു. വിദേശ യാത്ര,​ സ്പോൺസറെ തിരഞ്ഞെടുത്ത രീതി,​ അതിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് മന്ത്രിയുടെ മൊഴിയെടുത്തത്.

കേസിലെ മുഖ്യപ്രതി ആന്റോ അഗസ്റ്റിന്റെ വീട്ടിലും റിപ്പോർട്ട‍ർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിയുടെ ഓഫീസുകളിലും കഴിഞ്ഞ ദിവസം എസ്.ഐ.ടി പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡിൽ കണ്ടെടുത്ത രേഖകളുടെയും മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലിയുടെയും അടിസ്ഥാനത്തിലാണ് മുൻമന്ത്രിയെ ചോദ്യം ചെയ്തത്.

ആന്റോ അഗസ്റ്റിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വിട്ടുനൽകിയതിൽ അബ്‌ദു റഹിമാൻ നിയമവിരുദ്ധമായി ഇടപെടുകയും വഴിവിട്ട് സഹായിക്കുകയും ചെയ്തെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു. മെസി വരുമെന്ന് തെറ്റിദ്ധരിപ്പിച്ച ് ആന്റോയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാൻ വഴിയൊരുക്കിയെന്നും അതിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങളിലും എസ്.ഐ.ടി മുൻമന്ത്രിയുടെ മൊഴിയെടുത്തതായാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI ROW, MESSI FRAUD CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA