
ന്യൂഡൽഹി: കുട്ടികളിലേക്ക് അശ്ലീല ഉള്ളടക്കങ്ങൾ എത്തുന്നത് തടയാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയത്തിനു മെറ്റയുടെ ഉറപ്പ്. കേന്ദ്രസർക്കാരിന്റെ സൈബർ ക്രൈം പോർട്ടലുമായി സഹകരിച്ചു നീങ്ങും. കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ അനുവദിക്കില്ല. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ അപ്‌ലോഡ് ചെയ്യപ്പെട്ടാൽ ഉടൻ പോർട്ടലിൽ റിപ്പോർട്ട് ചെയ്യും. ഇന്ത്യൻ സൈബർ ക്രൈം കോ- ഓർഡിനേഷൻ സെന്ററിനു കീഴിലാണ് പോർട്ടൽ പ്രവർത്തിക്കുന്നത്.
തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ കുട്ടികളെ സംരക്ഷിക്കുകയെന്നത് കമ്പനിയുടെ മുൻഗണനയാണെന്ന് മെറ്റ വക്താവ് അറിയിച്ചു. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേർത്തു. വിഷയത്തിൽ കേന്ദ്രസർക്കാർ കടുത്ത നിലപാട് സ്വീകരിക്കുകയും സമ്മർദ്ദം ശക്തമാക്കുകയും ചെയ്‌തിരുന്നു. സുപ്രീംകോടതിയും ഇടപെടാൻ തീരുമാനിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |