
കൊച്ചി: തിരുവനന്തപുരം മെട്രോ പദ്ധതിക്ക് വേഗം കൂട്ടുന്നതിനായി പുതുക്കിയ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ (സി.എം.പി) കെ.എം.ആർ.എൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ചു. നേരത്തെ സമർപ്പിച്ച സി.എം.പിയിൽ ഭേദഗതി വരുത്തണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണിത്.
സർക്കാർ അംഗീകാരം ലഭിച്ചാൽ തുടർനടപടികളിലേക്ക് കടക്കാനാകും. നഗരത്തിലെ ഗതാഗത ആവശ്യകത, ഭാവിയിലെ യാത്രക്കാരുടെ എണ്ണം, നഗരവികസനം, പൊതുഗതാഗത സംവിധാനങ്ങളുടെ ഏകോപനം തുടങ്ങിയവ സി.എം.പിയിൽ വിലയിരുത്തുന്നു. കേന്ദ്രാനുമതിക്ക് ആവശ്യമായ പ്രധാന രേഖകളിലൊന്നാണിത്. കേന്ദ്ര മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയാണ് പുതുക്കിയ സി.എം.പി തയ്യാറാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |