SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.28 AM IST

ക്രിസ്മസിന് വിലക്കയറ്റം നിയന്ത്രിക്കാൻ സ്‌പെഷൽ പച്ചരി : മന്ത്രി അനൂപ് ജേക്കബ്

a

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാൻ ഓപ്പൺമാർക്കറ്റ് സെയിൽസ് സ്‌കീം (ഒ.എം.എസ്.എസ്) പ്രകാരമുള്ള സ്‌പെഷൽ അരി തുടർച്ചയായി ലഭ്യമാക്കാനുള്ള സാദ്ധ്യത പരിശോധിക്കാൻ മന്ത്രി അനൂപ് ജേക്കബ് നിർദ്ദേശം നൽകി.

ഓണത്തോടനുബന്ധിച്ചു കഴിഞ്ഞമാസം വിതരണം ആരംഭിച്ച ഒ.എം.എസ്.എസ് സ്‌പെഷൽ അരി വിതരണം ഈ മാസവും തുടരും. ക്രിസ്മസ് സമയത്ത് അടക്കം ഒ.എം.എസ്.എസ് സ്‌പെഷൽ അരി നൽകുന്നതിനായി എഫ്.സി.ഐ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഓണക്കാലത്തെ ഒ.എം.എസ്.എസ് സ്‌പെഷൽ അരി വിൽപന പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ക്രിസ്മസ് പുതുവത്സര കാലത്ത് സ്‌പെഷൽ പച്ചരിയും നൽകാൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ചക്കഞ്ഞിക്ക് കുത്തരി നൽകുന്നതിനുള്ള നടപടി പരിശോധിച്ചു വരികയാണ്. ആവശ്യമായ അരി വിഹിതം നൽകുന്നതിനു തടസമില്ലെന്നു എഫ്.സി.ഐ ജനറൽ മാനേജർ യോഗത്തിൽ അറിയിച്ചു. ഉന്നതതലയോഗത്തിൽ എഫ്.സി.ഐ, സിവിൽസപ്‌ളൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA