SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

പിണറായി ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണിക്കപ്പെട്ടു: എം.എം.ഹസ്സൻ

p

തിരുവനന്തപുരം: പത്തുവർഷത്തെ പിണറായി ഭരണത്തിൽ സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങൾ അവഗണിക്കപ്പെട്ടെന്ന് കോൺഗ്രസ് നേതാവ് എം.എം.ഹസ്സൻ.കേരള വണികവൈശ്യ സംഘം സംസ്ഥാന സ്‌പെഷ്യൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ വെളിയത്ത് അനുവദിച്ച എയ്ഡഡ് കോളേജിന് പ്രവർത്തനാനുമതി നൽകും.അതിപിന്നാക്ക വിഭാഗങ്ങൾക്ക് പൂർണ ഒ.ഇ.സി ആനുകൂല്യം ലഭിക്കുന്നതരത്തിൽ നിയമ നിർമ്മാണത്തിനും കേരളത്തിൽ ജാതി സെൻസസിനും നടപടി സ്വീകരിക്കുമെന്ന് ഹസൻ പറഞ്ഞു.
സംഘം സംസ്ഥാന പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിച്ചു. ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ മുഖ്യപ്രഭാഷണം നടത്തി. വി.ജോയി എം.എൽ.എ, സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ,വണികവൈശ്യ സംഘം ജനറൽ സെക്രട്ടറി എം.രാമചന്ദ്രൻ ചെട്ടിയാർ, വർക്കിംഗ് പ്രസിഡന്റ് എസ്. സുബ്രഹ്‌മണ്യൻ ചെട്ടിയാർ, ട്രഷറർ എം.മോഹനൻ, സംഘടന സെക്രട്ടറി എ.മണികണ്ഠൻ, സി. രാമസ്വാമി ചെട്ടിയാർ, ജി. നിശീകാന്ത്, എം.ജി.മഞ്ചേഷ്, എൻ. ശ്രീരംഗൻ, പ്രൊഫ.എ. ഗോപാലകൃഷ്ണൻ, എ.എസ്.വിനോദ് രാജ്, എസ്.ബാലകൃഷ്ണൻ, എ.ജി.ശിവരാമൻ ചെട്ടിയാർ, എസ്. വിജയൻ, പടനീലം ചന്ദ്രൻ, ടി.കെ.മോഹനൻ ചെട്ടിയാർ, പി.ടി. മധുസൂദനൻ ചെട്ടിയാർ, ആർ.ഭസ്മകുമാർ, എം.ജി. നടരാജൻ, എൽ.രത്‌നമ്മ, രേണുകാമണി, എൻ. സുന്ദരം, വി. വിജയചന്ദ്രൻ ചെട്ടിയാർ, സി. സേതുരാമൻ ചെട്ടിയാർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം, ദുരിതാശ്വാസനിധി വിതരണം, തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തവരെ ആദരിക്കൽ എന്നിവയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MM HASAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA