SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.03 AM IST

മോദിയുടെ സന്ദർശനം , എം.സി റോഡിൽ നാളെ ഗതാഗത നിയന്ത്രണം

narendra-modi-

ആലപ്പുഴ: നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ചാണിത്.

ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് ആറുവരെയാണ് നിയന്ത്രണം. എ.സി റോഡിൽ ആലപ്പുഴ- കോട്ടയം റൂട്ടിൽ വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങൾ കിടങ്ങറ ജംഗ്ഷനിൽ നിന്നും കുന്നംകരി, വാലടി, മുളയ്ക്കാംത്തുരുത്തി വഴി എം.സി റോഡിലൂടെ പുന്നമൂടെത്തി കോട്ടയത്തേക്ക് പോകണം. ആലപ്പുഴയിൽ നിന്നും തിരുവല്ല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കിടങ്ങറനിന്നും മുട്ടാർ വഴി തിരുവല്ല- അമ്പലപ്പുഴ റോഡിലെത്തി പോകണം. ആലപ്പുഴയിൽ നിന്നും എ.സി റോഡിലൂടെ ചങ്ങനാശ്ശേരിയിലേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കൈലാത്ത് പമ്പിലും മാതാവേ ബ്രിഡ്‌ജ് ഗ്രൗണ്ടിലും യാത്ര അവസാനിപ്പിക്കണം.

തിരുവനന്തപുരത്ത് നിന്ന്

വരുന്ന വാഹനങ്ങൾ
തിരുവനന്തപുരത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചെങ്ങന്നൂർ മുളക്കുഴ, പുത്തൻകാവ്, ആറാട്ടുപുഴ, കോയിപ്രം, പുല്ലാട്, മല്ലപ്പള്ളി, മണർകാട് ബൈപ്പാസുവഴി പട്ടിത്താനം ജംഗ്ഷനിലെത്തി എറണാകുളത്തേക്കും കോട്ടയത്തേക്ക് പോകേണ്ടവർ മണർകാട് ഭാഗത്ത് നിന്നും കെ.കെ റോഡ് വഴിയും പോകണം. എം.സി റോഡ് വഴി എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചെങ്ങന്നൂർ നിന്നും മുണ്ടൻകാവ്, പാണ്ടനാട്, പരുമല, മാന്നാർ, പൊടിയാടി, ചക്കുളത്തുകാവ്, അമ്പലപ്പുഴ വഴി ഹൈവേയിലെത്തിയോ ചക്കുളത്തുകാവിൽ നിന്നും മുട്ടാർ, കിടങ്ങറ വഴി എ.സി റോഡിലെത്തി ആലപ്പുഴ വഴിയോപോകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA