SignIn
Kerala Kaumudi Online
Thursday, 22 October 2026 7.55 PM IST

എമ്പുരാനെതിരെ ഓർഗനൈസർ

empuran

തിരുവനന്തപുരം: 2002ലെ ഗുജറാത്ത് കലാപത്തിൽ ഹിന്ദുക്കളാണ് കുറ്റക്കാരെന്നു വരുത്താനും രണ്ടു സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനും എമ്പുരാൻ സിനിമയിൽ ശ്രമമെന്ന് ആർ.എസ്.എസ് മുഖപത്രം ഓർഗനൈസറിലെ ലേഖനം പറയുന്നു. ഹിന്ദുക്കളെ രക്ഷകരായി ചിത്രീകരിക്കാവുന്ന സാഹചര്യങ്ങളിൽപ്പോലും വില്ലന്മാരായി അവതരിപ്പിക്കുന്നു. സംവിധായകൻ പൃഥ്വിരാജ് തന്റെ രാഷ്ട്രീയ ചായ്‌വ് വളരെ സൂക്ഷ്മതയോടെ അവതരിപ്പിച്ചിരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു.

ബി.ജെ.പി അനുയായിയെന്നു തോന്നിക്കുന്ന ഒരു കഥാപാത്രത്തെ, കേരളത്തിന്റെ സംസ്‌കാരത്തെ തകർക്കാൻ ദൃഢനിശ്ചയം ചെയ്ത ക്രൂരനായിട്ടാണ് ചിത്രീകരിക്കുന്നത്. ഇത്തരം സിനിമയിൽ അഭിനയിക്കാനുള്ള മോഹൻലാലിന്റെ തീരുമാനം അദ്ദേഹത്തിന്റെ ആരാധകരോടുള്ള വഞ്ചനയാണ്. രാഷ്ട്രീയ ഭേദമെന്യേ അദ്ദേഹത്തെ പിന്തുണച്ച ആരാധകർ ഇപ്പോൾ പ്രയാസത്തിലാണെന്നും ലേഖനം പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA