കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് അനുമതി നൽകി. മന്ത്രി കെ എം ഷാജിയാണ് അന്വേഷണത്തിന് ശുപാർശ നൽകിയത്. മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ്നി ർമാണത്തിലെ അപാകതകൾ നിയമസഭയിൽ ഉന്നയിച്ചത് മുഹമ്മദ് ഷിയാസായിരുന്നു. മുണ്ടംവേലി ഫ്ലാറ്റ് പൊളിച്ചുനീക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശനും പറഞ്ഞിരുന്നു. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം.
ലൈഫ് മിഷൻ വീടുകളുടെ എണ്ണം കൂട്ടാനുള്ള അനാവശ്യവും അവ്യക്തവുമായ നീക്കങ്ങളാണ് കൊച്ചി മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണ അപാകതകൾക്ക് പിന്നിലെന്നാണ് ആരോപണം. ഫ്ലാറ്റിന്റെ നിർമാണത്തിൽ ഗുരുതര പാകപ്പിഴകളാണ് മദ്രാസ് ഐഐടി നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. പ്രീ-എൻജിനീയേർഡ് ബിൽഡിംഗ് രീതിയിൽ മുൻപരിചയമില്ലാത്ത ടിഡിഎൽസിക്ക് ഒരു പരിശോധനയില്ലാതെയാണ് കരാർ നൽകിയത്. കരാർ കമ്പനിയുണ്ടാക്കിയ മാതൃക പണിയാൻ കമ്പനിക്ക് ശേഷിയുണ്ടോയെന്ന് തദ്ദേശവകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റിയും പരിശോധിച്ചില്ല.
The Kerala Home Department has reportedly given permission for a Vigilance investigation into alleged irregularities in the construction of the Mundamveli P&T flat complex in Kochi. A preliminary inquiry under the Prevention of Corruption Act has been proposed against officials allegedly responsible for the irregularities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |