
വെഞ്ഞാറമൂട്: അഫാൻ കൂട്ടക്കൊലയ്‌ക്കുപയോഗിച്ച ആയുധങ്ങൾ ഏതൊക്കെയാണെന്ന് മനസിലായെന്ന് തിരുവനന്തപുരം റൂറൽ എസ്‌പി എസ്. സുദർശനൻ പറഞ്ഞു. ഇയാൾ കൊലയ്ക്കുപയോഗിച്ച ചുറ്റിക പൊലീസ് കണ്ടെത്തി. പകൽ പത്തിനും വൈകിട്ട് ആറിനും ഇടയ്‌ക്കാണ് കൊലപാതകങ്ങൾ നടന്നതെന്നാണ് കരുതുന്നത്. പ്രാഥമിക പരിശോധനയിൽ പ്രതി ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. വിശദ അന്വേഷണത്തിലേ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ അറിയാൻ കഴിയൂ എന്നും എസ്.പി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |